മൊബൈല്‍ ഫോണില്‍ നിന്നും ഷോക്കേറ്റ് മരണം

ബ്രസീല്‍ :മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതിന് ശേഷം ഹെഡ് ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കവെ പെണ്‍കുട്ടി വൈദ്യുതി ആഘാതമേറ്റ് മരിച്ചു.

ബ്രസീലിയന്‍ സ്വദേശിനിയായ ലുയിസാ പിന്‍ഹൈറോ എന്ന 17 വയസ്സുകാരിക്കാണ് ഇത്തരത്തില്‍ ദാരുണാന്ത്യം സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം 5 മണിയോട് കൂടിയാണ് പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ മുറിയില്‍ കണ്ടെത്തുന്നത്.

ഉടന്‍ തന്നെ ലുയിസയെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചുട്ടു പഴുത്ത നിലയിലായിരുന്നു.ഇതിനും ഒരു മണിക്കൂര്‍ മുന്‍പേ ലുയിസയുടെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഡോക്ടര്‍മാരുടെ  നിഗമനം. അതേ സമയം മൊബൈല്‍ ഫോണ്‍ വഴി അപകടം സംഭവിച്ചതിന് പിന്നിലെ ദുരൂഹതയില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണ്.

പ്രദേശത്ത് ആ സമയത്ത് ഉണ്ടായ മിന്നലും അപകടക്കാരണമായിട്ടുണ്ടാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here