പശുവില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിച്ച് സഹോദരി

ബംഗളൂരു: വിരണ്ടോടി വന്ന പശുവില്‍ നിന്ന് കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടുവയസുകാരി നടത്തിയ സാഹസമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം.

ജീവന്‍ പണയം വെച്ചാണ് സഹോദരി ആരതി കുഞ്ഞനുജനെ രക്ഷിച്ചത്. വീട്ടുമുറ്റത്ത് രണ്ട് വയസുകാരനായ അനുജനോപ്പമായിരുന്നു സഹോദരി ആരതി. അപ്പോഴാണ് റോഡിലൂടെ വിരണ്ടോടി വന്ന പശു ഇവര്‍ക്ക് നേരെ തിരിഞ്ഞത്.

പെട്ടെന്ന് ആരതി നിലവിളിച്ച് കൊണ്ട് അനിയനെ സൈക്കിളില്‍ നിന്ന് എടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചു. ജീവന്‍ പണയം വച്ച് തന്റെ കുഞ്ഞനുജനെ നെഞ്ചോട് ചേര്‍ത്ത് അവള്‍ പശുവിന്റെ ആക്രമണത്തില്‍ പൊരുതി.

തനിക്ക് എന്തുപറ്റിയാലും സഹോദരനെ വിട്ട് തരില്ലെന്ന രീതിയിലാണ് ആരതി പശുവില്‍ നിന്നും സഹോദരനെ രക്ഷപ്പെടുത്തുന്നത്. പിന്നീട് വീടിനകത്തുനിന്ന് ഒരാള്‍ വരികയും പശുവിനെ ഓടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

അതേസമയം ആരതി സന്ദര്‍ഭോചിതമായി ഇടപ്പെട്ടതുകൊണ്ടാണ് പിഞ്ച് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. അടുത്തുളള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി.

  

LEAVE A REPLY

Please enter your comment!
Please enter your name here