പെണ്‍കുട്ടിയെ മയക്കിക്കിടത്തി കല്യാണം കഴിപ്പിച്ചു

ജയ്പൂര്‍ :പെണ്‍കുട്ടിയെ മയക്കി കിടത്തിയതിന് ശേഷം മദ്ധ്യവയസ്‌കനെ കൊണ്ട് കല്യാണം കഴിപ്പിച്ചു. രാജസ്ഥാനിലെ കൈരുവാല എന്ന ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.

തല്‍വാഡ സ്വദേശിനായ 20 വയസ്സുകാരിയെയാണ് ചതിയില്‍പ്പെടുത്തി 40 കഴിഞ്ഞ മദ്ധ്യവയസ്‌കനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചത്. വിവാഹം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരാരും തന്നെ സംഭവ സ്ഥലത്തുണ്ടായിരുന്നില്ല.

പെണ്‍കുട്ടി മറ്റൊരു യുവാവുമായി ഇഷ്ടത്തിലായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ തര്‍ക്കം ഉടലെടുത്തു.രാത്രി മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാരുടെ അനുവാദത്തോടെ കൈരുവാല ഗ്രാമത്തിലേക്ക് കടത്തി കൊണ്ട് പോവുകയായിരുന്നു.

മയങ്ങുവാനുള്ള മരുന്ന് ശരീരത്തില്‍ കുത്തിവെച്ചതിന് ശേഷമാണ് ഏതാനും യുവാക്കള്‍ പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോയത്. ഇവിടെ വെച്ച് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്  മദ്ധ്യവയസ്‌കനുമായി വിവാഹം നടത്തി.ഇതിന് ശേഷം ഒരു മുറിയില്‍ തടവിലാക്കപ്പെട്ട യുവതി അവിടെ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണ്ടും ഗുണ്ടകള്‍ പിടികൂടി. തിരിച്ച് മുറിയിലേക്ക് വലിച്ച് കൊണ്ട് പോകുന്നതിനിടെ പെണ്‍കുട്ടി ഒച്ചവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

വീട്ടിലേക്ക് പോകാന്‍ മടിച്ച പെണ്‍കുട്ടിയെ ഇപ്പോള്‍ ഗ്രാമത്തിലെ അദ്ധ്യക്ഷയുടെ വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here