കാമുകന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ ഡാന്‍സ്

പട്ടൗടി: ഹൃദയം തകര്‍ന്നവര്‍ എന്താ ചെയ്യുകയെന്ന് പറയാനാവില്ല. സൂര്യന് കീഴിലുള്ളതെന്തും ആ സമയത്ത് ചിലപ്പോള്‍ അവര്‍ക്ക് അനായാസമായിരിക്കും. ഈ സമയത്ത് ആളുകള്‍ എന്തുവിചാരിക്കുമെന്ന് ഇക്കൂട്ടര്‍ നോക്കാറില്ല.

ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു പെണ്‍കുട്ടി എല്ലാം മറന്ന് തെരുവില്‍ ഡാന്‍സ് കളിക്കുന്നു. മദ്യപിച്ചാണ് പെണ്‍കുട്ടി ഡാന്‍സ് കളിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇങ്ങനെ ആരേയും കൂസാതെ ഒറ്റയ്ക്ക് ആളുകളുടെ മുന്‍പില്‍ ഡാന്‍സ് ചെയ്യുന്നതിന് ഇവള്‍ക്കൊരു കാരണമുണ്ട്. കാമുകന്‍ ഉപേക്ഷിച്ചതിന് അയാളുടെ വീടിന് മുന്‍പില്‍ വന്നുനിന്നാണ് പെണ്‍കുട്ടി ഡാന്‍സ് കളിക്കുന്നത്.

അമീര്‍ഖാന്റെ രാജാ ഹിന്ദുസ്ഥാനിയിലെ ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെക്കുന്നത്. ഹരിയാനയിലെ പട്ടൗടിയിലാണ് സംഭവം. കാമുകന്‍ ഉപേക്ഷിച്ചതിന് അയാളുടെ വീടിന് മുന്‍പില്‍ വന്ന് ഡാന്‍സ് കളിച്ച് പെണ്‍കുട്ടി പ്രതികാരം തീര്‍ക്കുകയാണെന്നാണ് ആളുകളുടെ പ്രതികരണം. കൂടി നിന്നവര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here