പെണ്‍കുട്ടിയെ കൈ മുറിച്ച് മാറ്റിയ നിലയില്‍ കണ്ടെത്തി

പാറ്റ്‌ന: പൊലീസിലേക്കുള്ള കായിക ക്ഷമത പരീക്ഷയ്ക്ക് പോയ പെണ്‍കുട്ടിയെ വലത് കൈ അറ്റ് പോയ നിലയില്‍ കണ്ടെത്തി. ബീഹാറിലെ മുംഗെര്‍ ജില്ലയില്‍ ആര്‍പിഎഫ് സൈനിക താവളത്തിന് സമീപത്തുനിന്നാണ് കൈ അറ്റ് പോയ നിലയില്‍ പൂജ കുമാരി എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്.

അബോധാവസ്ഥയിലായിരുന്നു പൂജ. പെണ്‍കുട്ടി അബോധാവസ്ഥയില്‍ കിടന്നിരുന്നതിന് നൂറ് മീറ്റര്‍ അകലെ നിന്ന് അറ്റുപോയ കൈ കണ്ടെത്തി. പാറ്റ്‌നയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ ജമല്‍പൂറിലാണ് സംഭവം.

പൂജയെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പെണ്‍കുട്ടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് മുംഗര്‍ പൊലീസ് സൂപ്രണ്ട് ആഷിഷ് ഭാരതി പറഞ്ഞു.

സംഭവ സ്ഥലത്തുനിന്ന് മരം മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിലേക്കുള്ള പരീക്ഷയില്‍ വിജയിച്ച് സെലക്ഷന് വേണ്ടി കാത്തിരിക്കുകയാണ് പൂജയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കായിക ക്ഷമത പരീക്ഷയ്ക്ക് ജമല്‍പൂരിലേക്ക് പോയതായിരുന്നു പൂജയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here