സമാധാനപരമായി കിടക്കയില്‍ ഉറങ്ങുന്ന സഹോദരിക്ക് ഒരു പെണ്‍കുട്ടി കൊടുത്ത എട്ടിന്റെ പണി

ചൈന :സമാധാനപരമായി കിടക്കയില്‍ ഉറങ്ങുന്ന സഹോദരിക്ക് ഒരു പെണ്‍കുട്ടി കൊടുത്ത എട്ടിന്റെ പണി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചൈനയിലെ ദാവുയോ സ്വദേശിനിയായ  ബ്രിയാന റൂബിയ എന്ന പെണ്‍കുട്ടിയാണ് തന്റെ സഹോദരിയായ സാമന്തയ്ക്ക്
ഫെയ്‌സ്ബുക്കിലൂടെ ഒരു ഉഗ്രന്‍ പണി കൊടുത്തത്.സമാധാനമായി കിടക്കയില്‍ ഉറങ്ങുകയായിരുന്ന സാമന്തയുടെ തലയില്‍ വീട്ടില്‍ ഉപയോഗിക്കുന്ന വിവിധ വസ്തുക്കള്‍ വെച്ച് ഫോട്ടോയെടുത്ത് ബ്രിയാന ഫെയ്‌സ്ബുക്കിലിടുകയായിരുന്നു. ചവറ്റു കൊട്ടയും,ബക്കറ്റും, ടേപിള്‍ ലാമ്പും വരെ സാമന്തയുടെ തലയില്‍ വെച്ച് ബ്രിയാന ഫോട്ടോയെടുത്തു.എനിക്കും നിന്നെ പോലെ ഇത്ര ശാന്തമായി ഉറങ്ങാനുള്ള കഴിവ് ലഭിച്ചിരുന്നെങ്കില്‍ എന്ന തലക്കെട്ടാണ് ബ്രിയാന ഈ ചിത്രങ്ങള്‍ക്ക് നല്‍കിയത്. എന്തായാലും ബ്രിയാനയുടെ പോസ്റ്റ് സമൂഹ മാധ്യമത്തില്‍ ഒരു ഉഗ്രന്‍ ചിരിക്ക് വക നല്‍കുന്നുണ്ട്.

കൂടുതല്‍ ചിത്രങ്ങളിലേക്ക്..>>>

LEAVE A REPLY

Please enter your comment!
Please enter your name here