വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, വിഷം കഴിക്കുന്ന വീഡിയോ പകര്‍ത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

നാഗ്പൂര്‍ :മറ്റൊരു യുവാവുമായി കല്യാണമുറപ്പിച്ച പെണ്‍കുട്ടി പൂര്‍വ കാമുകന്റെ ബ്ലാക്ക് മെയിലിങ്ങിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു പെണ്‍കുട്ടി വിഷം കഴിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഒരു വീഡിയോയില്‍ പകര്‍ത്തുകയും കാമുകന് അയച്ച് കൊടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത് ഭംഡാര ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഭംഡാര സ്വദേശിനി നിഷാ ദേവദാസാണ് മരണപ്പെട്ടത്. അടുത്ത ഫെബ്രുവരി നാലാം തീയതിയായിരുന്നു പെണ്‍കുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.ഇതിനിടയിലാണ് പെണ്‍കുട്ടി സ്വന്തം മുറിയില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ തന്നെ യുവതിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിഖില്‍ എന്ന യുവാവ് കാലങ്ങളോളം പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ചിരുന്നതായും ശാരീരികമായി ഉപയോഗിച്ചിരുന്നതായും സഹോദരന്‍ പറയുന്നു.അടുത്തിടെയായി പഴയ ചിത്രങ്ങള്‍ കാണിച്ച് നിഖില്‍ ഭീഷണിപ്പെടുത്താനും ബ്ലാക്ക് മെയില്‍ ചെയ്യാനും തുടങ്ങിയതോടെ നിഷ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും സഹോദരന്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here