യുഎഇയില്‍ ജോലി തേടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്; തൊഴില്‍ ആവശ്യത്തിന് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ദുബായ് : യുഎഇയില്‍ ജോലി ആവശ്യത്തിന് എത്തുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. അടുത്തമാസം 4 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുന്നത്. തൊഴില്‍ വിസ ലഭിക്കാന്‍ എല്ലാ വിദേശികളും അവരുടെ രാജ്യങ്ങളില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം.സ്വന്തം രാജ്യത്തല്ലാതെ കഴിയുകയും യുഎഇയിലേക്ക് മാറി എത്തുന്നവരുമാണെങ്കില്‍ ആ രാജ്യത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതി. എന്നാല്‍ ഈ രാജ്യങ്ങളിലെ യുഎഇ എംബസികളിലോ വിദേശകാര്യ രാജ്യാന്തര സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ഹാപ്പിനസ് ശാഖകളിലോ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തണം.ഒരു കുടുംബത്തില്‍ ആരാണോ തൊഴില്‍ വിസയെടുക്കുന്നത്. അവര്‍ക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്. അതായത് മറ്റ് കുടുംബാംഗങ്ങള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.സന്ദര്‍ശക വിസയില്‍ എത്തുന്നവരും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. സുരക്ഷ മുന്‍നിര്‍ത്തിയും സമൂഹ നന്‍മ ലക്ഷ്യമിട്ടുമാണ് നടപടിയെന്ന് യുഎഇ വൃത്തങ്ങള്‍ വ്യക്തമാക്കി.

കൂടുതല്‍ ചിത്രങ്ങള്‍…

LEAVE A REPLY

Please enter your comment!
Please enter your name here