സ്‌കൂളില്‍ വെടിവെയ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്. തോക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ
മേരിലാന്‍ഡിലെ ഗ്രേറ്റ് മില്‍സ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥി നിറയൊഴിച്ചത്.

തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവെയ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. അതേസമയം അക്രമി കൊല്ലപ്പെട്ടതായാണ് സൂചന.

പാറ്റ്‌സെന്റ് റിവര്‍ വ്യോമകേന്ദ്രത്തിന് സമീപമുള്ള ഗ്രേറ്റ് മില്‍സ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായതെന്ന് സെന്റ് മേരിസ് കൗണ്ടി പബ്ലിക് സ്‌കൂളിന്റെ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

വാര്‍ത്തയറിഞ്ഞ് സ്‌കൂളിന് മുന്നില്‍ തടിച്ചുകൂടിയ മാതാപിതാക്കളോട് പിരിഞ്ഞുപോകാന്‍ കൗണ്ടി ഷെരീഫ് ആവശ്യപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ടു. സ്‌കൂളില്‍ വെടിവെപ്പു നടന്നതായി കൗണ്ടി ഷെരീഫിന്റെ വക്താവ് സ്ഥിരീകരിച്ചു.

കഴിഞ്ഞ മാസം നടന്ന ഫ്‌ളോറിഡ സ്‌കൂളിലെ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവെയ്പില്‍ പരിക്കേറ്റവരും രാജ്യത്തെ വിവിധ സ്‌കൂളുകളിലുള്ളവരും തോക്ക് നിയന്ത്രണ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് വാദിക്കുമ്പോഴാണ് മറ്റൊരു ആക്രമണം കൂടി രാജ്യത്ത് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here