കോടതി വളപ്പില്‍ വെടിവെപ്പ്

ഡല്‍ഹി :കോടതി വളപ്പില്‍ അപ്രതീക്ഷിതമായി നടന്ന വെടിവെപ്പില്‍ വിചാരണയ്ക്കായി കൊണ്ടു വന്ന പ്രതിക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിക്ക് മുന്നില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ചൊവാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് കോടതിയുടെ രണ്ടാം നമ്പര്‍ ഗേറ്റിനടുത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് നേര്‍ക്ക് വെടിവെപ്പ് ഉണ്ടായതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.

വിചാരണയ്ക്കായി കൊണ്ടു വന്ന പ്രതി ഈ സമയം പൊലീസ് വാഹനത്തിലാണ് ഉണ്ടായിരുന്നത്. അക്രമിയെ പൊലീസ് എതാനും നിമിഷങ്ങള്‍ക്കകം പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് മുന്‍പും പ്രതിയെ വിചാരണയ്ക്കായി ഈ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും തന്നെ ഇത്തരത്തില്‍ ആക്രമണം ഉണ്ടായിട്ടില്ല. പ്രതിയുടെ പരിക്ക് ഗുരുതരമല്ല. അക്രമിയെ തങ്ങള്‍ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here