മകനെ കെട്ടിത്തൂക്കി തല്ലിയ പിതാവ് അറസ്റ്റില്‍

ജയ്പൂര്‍ :പിഞ്ചുമക്കളെ ക്രൂരമായി ശിക്ഷിച്ച പിതാവ് അറസ്റ്റില്‍. ജയ്പൂരിലെ രാജാസാമണ്ഡ് സ്വദേശി ഛയിന്‍ സിങ്ങിനെയാണ് രാജസ്ഥാന്‍ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

തന്റെ അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഛയിന്‍ സിങ് മാരകമായി മര്‍ദ്ദിക്കുന്ന വീഡിയോ ഇന്നലെ വ്യാപകമായാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടത്. മകനെ ഒരു കയര്‍ കൊണ്ട് കെട്ടിത്തൂക്കിയതിന് ശേഷമായിരുന്നു മര്‍ദ്ദനം.മൂന്ന് വയസ്സുള്ള മകള്‍ അടി കൊണ്ട് പേടിച്ച് നിലത്ത് കിടക്കുന്നതും ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. തന്റെ വസ്ത്രം കുട്ടികള്‍ വൃത്തികേടാക്കിയതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പൊലീസിനോട് ഛയിന്‍ സിങ് പറഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു ഛയിന്‍ സിങിന്റെ മര്‍ദ്ദനം. കുട്ടികളെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷിക്കാതെ വീഡിയോ എടുക്കാന്‍ ശ്രമിച്ചതിന് ഛയിന്‍ സിങിന്റെ സഹോദരനും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ഛയിന്‍ സിങ് സ്ഥിരമായി കുട്ടികളെ ഈ വിധം ക്രൂരമായി മര്‍ദ്ദിക്കാറുള്ളതായി അയല്‍ക്കാരും പൊലീസില്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here