തിയേറ്ററില്‍ അപമാനിക്കപ്പെട്ടുവെന്ന് പൊട്ടിക്കരഞ്ഞ് നടി

ഹൈദരാബാദ്: തിയറ്ററില്‍ വച്ച് തനിക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നെന്ന് തെലുഗു നടിയും ടിവി അവതാരകയുമായ ഹരി തേജ. ഫേസ്ബുക്കിലൂടെയാണ് തനിക്ക് സംഭവിച്ച അപമാനത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പം മഹാനടി എന്ന ചിത്രം കാണാന്‍ തിയേറ്ററിലെത്തിയതായിരുന്നു ഹരി തേജ.

സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ അടുത്തേക്ക് മാറി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ടടുത്തിരിക്കുന്ന സ്ത്രീ വിലക്കി. അവരുടെ മകളുടെ അടുത്ത് ഹരിയുടെ അച്ഛന്‍ ഇരിക്കുന്നതായിരുന്നു വിഷയം.

തന്റെ അച്ഛനാണെന്ന് പറഞ്ഞപ്പോള്‍ സ്ത്രീ പറഞ്ഞ മറുപടി തന്റെ നിയന്ത്രണം വിട്ടുവെന്ന് നടി പറയുന്നു. ഏതെങ്കിലുമൊക്കെ ആണുങ്ങളുടെ ഒപ്പം ഇരിക്കാനും അത് ആസ്വദിക്കാനും തങ്ങള്‍ സിനിമാക്കാര്‍ അല്ലെന്നായിരുന്നു അവരുടെ മറുപടി. ഞാനവരോട് ശക്തമായി പ്രതികരിച്ചു.

സിനിമയിലുള്ളവരെ ഏത് തരത്തില്‍ വേണമെങ്കിലും അപമാനിക്കാന്‍ ആര്‍ക്കും അവകാശം ഒന്നുമില്ല. നന്നായി കഠിനാദ്ധ്വാനം ചെയ്ത് തന്നെയാണ് ഞാന്‍ ഇപ്പോഴത്തെ നിലയില്‍ എത്തിയത്. അത് ആരുടെയും ഔദാര്യമല്ല ഹരി കൂട്ടിച്ചേര്‍ത്തു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് സംഭവിച്ച കാര്യങ്ങള്‍ ഹരിതേജ ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here