വഴിവാണിഭക്കാരുടെ വിദ്യ കണ്ട് നാട്ടുകാര്‍ അമ്പരന്നു

മുംബൈ :മനുഷ്യന്റെ ക്രമം തെറ്റിയ ജീവിത രീതികള്‍ ദിനം പ്രതി നിരവധി രോഗങ്ങളെയാണ് ക്ഷണിച്ച് വരുത്തുന്നത്. വലിയ വില കൊടുത്ത് വാങ്ങുന്ന ഭക്ഷണ സാധനങ്ങളില്‍ പോലും മാരകമായ തോതില്‍ വിഷാംശം അടങ്ങിയിരിക്കുന്നതായ വാര്‍ത്തകള്‍ ദിനം പ്രതി പുറത്ത് വരുന്നു.

ഇതിനിടയിലാണ് ഏവരേയും വീണ്ടും ആശങ്കയിലാഴ്ത്തി മുംബൈയില്‍ നിന്നുള്ള ഈ കാഴ്ച്ചകള്‍ പുറത്ത് വരുന്നത്. പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും സൂക്ഷിക്കുവാനായി വഴിവാണിഭക്കാര്‍ കണ്ടു പിടിച്ച ഉപായമാണ് ഉപഭോക്താക്കളില്‍ ഒരേ സമയം അമ്പരപ്പും അറപ്പും ഉളവാക്കുന്നത്.

നിരത്തിനരികിലെ മാലിന്യ വെള്ളം ഒഴുകുന്ന ഗട്ടറുകളാണ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സൂക്ഷിച്ച് വെയ്ക്കുവാനായി ഇവര്‍ കണ്ടെത്തിയിരിക്കുന്ന സുരക്ഷിത ഇടം. മഴക്കാലത്ത് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് പ്രധാനമായും ഈ പാതകള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

അഴുക്ക് വെള്ളം നിറഞ്ഞിരിക്കുന്ന ഇവിടം എലിയടക്കമുള്ള ചെറു ജീവികളുടെ വിഹാര കേന്ദ്രങ്ങള്‍ കൂടിയാണ്. പരിശോധനയ്ക്കായി വരുന്ന നഗരസഭാ അധികൃതരുടെ കണ്ണ് വെട്ടിക്കാനാണ് ഈ പരിപാടി.മുംബൈ നഗരത്തിലെ വകോല എന്ന പ്രദേശത്തു നിന്നുള്ള ദൃശ്യങ്ങളാണ് ഇവ.  ഗട്ടറുകള്‍ക്കുള്ളില്‍ നിന്നും തങ്ങള്‍ സൂക്ഷിച്ച് വെച്ച പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വഴിവാണിഭക്കാര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ രണ്ട് ദിവസം മുമ്പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുവാന്‍ തുടങ്ങിയത്.

സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ സ്ഥലത്തെത്തി ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു.

Mumbai hawkers use gutter to hide vegetables

#Hawkers use open gutters for storing and hiding vegetables.Here’s a video of a group of hawkers in #Vakola taking out stored food items from gutters. Read the full story here: https://goo.gl/UZG6w3MNS Adhikrut MNS Adhikrut Mumbai Sandeep deshpande Sanjay Nirupam Indian National Congress – Maharashtra #Congress #Shivsena #Bmc #Hawkers #MumbaiLive #Mumbai

Mumbai Liveさんの投稿 2018年2月9日(金)

LEAVE A REPLY

Please enter your comment!
Please enter your name here