ഒളിക്യാമറവെച്ച് അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമം; കലോത്സവ വേദിയില്‍ മധ്യവയസ്‌കന്‍ പിടിയില്‍

തൃശ്ശൂര്‍: ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായി കലോത്സവ നഗരിയില്‍ നിന്ന് മധ്യവയസ്‌കനെ പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. തേക്കിന്‍കാട് മൈതാനിയില്‍ നിന്നും ചിയ്യാരം സ്വദേശിയാണ് പിടിയിലായത്. കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകള്‍ഭാഗം മുറിച്ച് അതിനകത്ത് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ച് ചുറ്റിക്കറങ്ങുമ്പോഴാണ് ഇയാളെ പൊലീസ് പിടികൂടിയത്. തേക്കിന്‍കാട് മൈതാനിയിലെ എക്‌സിബിഷന്‍ ഗ്രൗണ്ടിലേക്ക് അസാധാരണമായ രീതിയില്‍ നടന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഇയാളെ പൊലീസ് നിരീക്ഷിക്കുകയും പിന്തുടരുകയുമായിരുന്നു. നിഴല്‍പൊലീസ് പിന്നാലെ ചെന്നുനോക്കിയപ്പോഴാണ് ഇയാളുടെ കാലുകൊണ്ടുള്ള ഷൂട്ടിങ് മനസിലായത്. തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈസ്റ്റ് പൊലീസ് പ്രതിക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. അതിനിടെ കലോത്സവത്തില്‍ മത്സരിക്കാനുള്ള അപ്പീലിന് ബാലാവകാശ കമ്മീഷന്റെ വ്യാജരേഖയുണ്ടാക്കി രക്ഷിതാക്കള്‍ക്ക് നല്‍കിയ രണ്ടുപേര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായി. നൃത്താധ്യാപകരായ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here