ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കുവെന്ന് ഹണി റോസ് പറഞ്ഞു. കാണാതായവരെ അവരുടെ ബന്ധുക്കള്‍ കണ്ടത്തെട്ടെ എന്നാണ് പൊലീസിന്റെ നിലപാടെന്നും നടി വ്യക്തമാക്കി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം.

ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് :

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ.

ലിഗ വിദേശിയാണ്.. അവര്‍ക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവര്‍ക്ക് വേണ്ടി ഹാഷ് ടാഗുകളില്ല, ആള്‍ക്കൂട്ടമോ പ്രതിഷേധമോ ഇല്ല, രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താലില്ല, ചാനല്‍ ചര്‍ച്ചയില്ല.

അയര്‍ലണ്ടില്‍ നിന്നും ചികിത്സക്കായി കേരളത്തിലെത്തിയതാണ് ലിഗയും ഭര്‍ത്താവും അനിയത്തിയും. പക്ഷേ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശ്വസിച്ച് എത്തിയ അവര്‍ക്ക് തെറ്റി. ഒരു മാസം മുമ്പ് ലിഗയെ കാണാതായായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ദാ ഒരു മാസത്തിനു ഇപ്പുറം അവരുടെ മൃതദേഹം ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയിരിക്കുന്നു.

അന്ന് ലിഗയെ കാണാനില്ല എന്ന് പോസ്റ്റര്‍ ലിഗയുടെ ഭര്‍ത്താവ് നാട് മുഴവനും ഒട്ടിക്കുന്ന വിഡിയോയൊക്കെ എല്ലാരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും ഇലീസുനും അവളെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇന്നലെ വരെ. ആ പ്രതീക്ഷയാണ് ഇന്നലെ അവസാനിച്ചത്.

നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ സാധിക്കു.. കാണാതായവരെ അവരുടെ ബന്ധുക്കള്‍ കണ്ടത്തെട്ടെ.. കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോയപ്പോള്‍ പോലീസ്‌കാര്‍ പറഞ്ഞ മറുപടി വിചിത്രമാണ്.

‘നിങ്ങള്‍ വിചാരിക്കും പോലെ ഈ നാട്ടില്‍ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല’. വാരാപ്പുഴ പിന്നെ ഈ നാട്ടില്‍ അല്ലാത്തോണ്ട് പിന്നെ കുഴപ്പമില്ല.

ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ.. നിങ്ങള്‍ക്ക് ഇവിടെ നീതി കിട്ടില്ല. അവിടെയുള്ളവരോട് പറയൂ..

ഇത് കേരളമാണ്.. ഇത് ഇന്ത്യയാണ്.. ഇവിടെ ഇങ്ങനെയാണ്.

ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണേ..ലിഗ വിദേശിയാണ്.. അവർക്ക് മതമോ ജാതിയോ വോട്ടോ ഒന്നും തന്നെയില്ല, അവർക്ക് വേണ്ടി ഹാഷ്…

Honey Roseさんの投稿 2018年4月21日(土)

LEAVE A REPLY

Please enter your comment!
Please enter your name here