അപകടം പകര്‍ത്തിയാല്‍ കനത്തശിക്ഷ

ദുബായ് : യുഎഇയില്‍ അപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കര്‍ശന നടപടിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വാഹനാപകടങ്ങളോ മറ്റ് ദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

അപകടദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് യുഎഇ ഭരണകൂടത്തിന്റ നടപടി. കനത്ത പിഴശിക്ഷയ്ക്ക് പുറമെ ജയില്‍വാസവും അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. യത്ഥാര്‍ത്ഥ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ ഉണ്ട്.

അപകടദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ആളുകളില്‍ അത് വന്‍തോതില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുകയാണ്. പലപ്പോഴും ഇതിന്റെ ആധികാരികത ഉപയോക്താവിന് തിരിച്ചറിയാനാകുന്നില്ല. കൂടാതെ ഇത്തരം ചിത്രങ്ങള്‍ കുപ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി പൊലീസ് രംഗത്തെത്തിത്തിയിരിക്കുന്നത്. കൂടാതെ പലപ്പോഴും ഇത് അപകടത്തിന് ഇരയാകുന്നവരുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റവുമാകുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍.

യുഎഇ സൈബര്‍നിയമങ്ങള്‍ അനുസരിച്ച് ഒരാളുടെ സ്വകാര്യതയ്ക്ക് പോറലേല്‍പ്പിക്കുന്ന തരത്തിലുള്ള വിവരങ്ങളോ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് കുറഞ്ഞത് ആറുമാസം തടവും 1,50000 ദിര്‍ഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here