പബ്ലിക് ടിവി സര്‍വെ:കര്‍ണാടകയില്‍ തൂക്കുസഭ

ബംഗളൂരു : കര്‍ണാടകയില്‍ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യതയെന്ന് പബ്ലിക് ടിവി സര്‍വെ. കോണ്‍ഗ്രസ് 85 മുതല്‍ 95 സീറ്റുകള്‍ വരെ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വെ പ്രവചിക്കുന്നു. 75 മുതല്‍ 85 മണ്ഡലങ്ങള്‍ വരെ ബിജെപി നേടാം. ജെഡിഎസിന് 40 മുതല്‍ 45 എംഎല്‍എമാരെ വരെ സഭയിലെത്തിക്കാനായേക്കുമെന്നും അഭിപ്രായസര്‍വെ വ്യക്തമാക്കുന്നു.

തൂക്കുസഭയ്ക്കാണ് സാധ്യതയെന്ന് 43.23 ശതമാനം ആളുകളാണ് നിലപാട് അറിയിച്ചത്. എന്നാല്‍ ഉറച്ച സര്‍ക്കാര്‍ ഉണ്ടാകുമെന്ന് 39.64 ശതമാനം ആളുകള്‍ പറയുന്നു.
കോണ്‍ഗ്രസിനെ പിന്‍തുണയ്ക്കുന്നതായി 30.82 ശതമാനം പേര്‍ വ്യക്തമാക്കുമ്പോള്‍ ബിജെപിക്കുള്ള പിന്‍തുണ 29.65 ആണ്.

ജെഡിഎസിനൊപ്പമാണെന്ന് 22.52 ശതമാനം ആളുകളും അറിയിക്കുന്നു. സിദ്ധരാമയ്യ സര്‍ക്കാരിന്റേത് മികച്ച ഭരണമാണെന്ന് 21.61 ശതമാനമാളുകള്‍ വ്യക്തമാക്കുമ്പോള്‍ അതിഗംഭീരമായ ഭരണമാണെന്ന് 12.29 ശതമാനം ആളുകളും ആവറേജെന്ന് 33.74 ശതമാനം പേരും പറയുന്നു.

സിദ്ധരാമയ്യയുടേത് മോശം ഭരണമാണെന്ന പക്ഷക്കാര്‍ 17.86 ശതമാനവും തീരെമോശമാണെന്ന അഭിപ്രായക്കാര്‍ 14.50 ശതമാനവുമാണ്. സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി 24.66 ശതമാനം പേര്‍ പിന്‍തുണയ്ക്കുമ്പോള്‍ യെദ്യൂരപ്പയ്ക്ക് 21.65 ന്റെ പിന്‍തുണയാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് 20.63 ശതമാനം പേര്‍ ജെഡിഎസിന്റെ കുമാരസ്വാമിയെയും അനുകൂലിക്കുന്നു. സംസ്ഥാനവ്യാപകമായി രണ്ടാഴ്ച മുന്‍പ് നടത്തിയ സര്‍വേഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here