20 അടി നീളമുള്ള പെരുമ്പാമ്പിനെ കീഴ്‌പ്പെടുത്തി

ബോര്‍ണിയോ :20 അടി നീളമുള്ള പെരുമ്പാമ്പിനെയും ഇണയേയും പ്രദേശവാസികള്‍ കീഴ്‌പ്പെടുത്തി. ശേഷം ഇവയുടെ ഇറച്ചി കഷ്ണങ്ങളാക്കി തുല്യമായി വീതിച്ച് പാചകം ചെയ്തു കഴിച്ചു.

മലേഷ്യയിലെ ബോര്‍ണിയോ ദ്വീപിലാണ് ഇ വിചിത്രമായ സംഭവം അരങ്ങേറിയത്. ബോര്‍ണിയോ ദ്വീപ് വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷ്യവിഭവമാണ് മലമ്പാമ്പിന്റെ ഇറച്ചി.എന്നാല്‍ അപൂര്‍വമായി മാത്രമേ ഇവിടെ പെരുമ്പാമ്പുകള്‍ കാണപ്പെടാറുള്ളു. കാട്ടിനുളളിലെ മരത്തിന് ചുവട്ടിലെ മാളത്തിനടുത്ത് വെച്ച് പാമ്പുകള്‍ ഇണചേരുന്നതിനിടെയാണ് ഗ്രാമവാസികള്‍ ഇവയെ കണ്ടെത്തുന്നത്.

20 അടി നീളമുണ്ടായിരുന്നു പെണ്‍ പെരുമ്പാമ്പിന്. എന്നാല്‍ ആണ്‍പെരുമ്പാമ്പിന് ഇതിനെ അപേക്ഷിച്ച നീളം കുറവാണ്. സംഘടിച്ചെത്തിയ നാട്ടുകാര്‍ പാമ്പുകളെ വെടിവെച്ചിടുകയായിരുന്നു.

ഏറെ നേരത്തെ ശ്രമഫലമായാണ് എന്നാല്‍ ഇവയെ കീഴ്‌പ്പെടുത്താന്‍ സാധിച്ചത്. ശേഷം കഷ്ണങ്ങളാക്കി മാംസം തുല്യമായി വീതിചെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here