കുവൈത്തി പൗരനെ പൊലീസ് തിരയുന്നു

കുവൈത്ത് :ഇന്ത്യക്കാരിയായ വീട്ടു ജോലിക്കാരിയെ ക്രൂരമായി പീഡിപ്പിച്ച കുവൈത്തി യുവാവിനെ പൊലീസ് തിരയുന്നു. ഇയാളുടെ ആക്രമണത്തില്‍ യുവതിയുടെ തലയില്‍ ആഴത്തില്‍ മുറിവുകളേറ്റിട്ടുണ്ട്. കൈക്കും കാലിനും ചതവുകളുണ്ട്.

പ്രതിയുടെ തന്നെ സഹോദരിയാണ് ഈ ക്രൂര പീഡനത്തില്‍ നിന്നും വീട്ടു ജോലിക്കാരിയെ രക്ഷിച്ചത്. വീട്ടു ജോലിക്കാരിയോടുള്ള ഇയാളുടെ ക്രൂരമായ രീതിയിലുള്ള പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട സഹോദരി യുവതിയെ അവിടെ നിന്നും രക്ഷിച്ച് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇരയാക്കപ്പെട്ട പ്രവാസി യുവതിയുടെ സഹോദരനും കുവൈത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരന്‍ കുവൈത്ത് പൗരനെതിരെ പരാതി നല്‍കി. എന്നാല്‍ പ്രതി ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ് സംഘം.

LEAVE A REPLY

Please enter your comment!
Please enter your name here