ഭാര്യയുമായുള്ള തര്‍ക്കം ഒഴിവാക്കാന്‍ മദ്ധ്യവയസ്‌കന്‍ സ്വന്തം ബൈക്ക് കത്തിച്ചു

ചിക്കബല്ലാപുര :വീട്ടിലെ തര്‍ക്കം ഒഴിവാക്കാന്‍ മദ്ധ്യവയസ്‌കന്‍ സ്വന്തം ബൈക്ക് കത്തിച്ചു. കര്‍ണ്ണാടകയിലെ ചിക്കബല്ലാപുര സ്വദേശി സോമശേഖരന്‍ എന്ന മദ്ധ്യവയസ്‌കനാണ് ഭാര്യയുമായുള്ള തര്‍ക്കം തീര്‍ക്കുവാന്‍ വേണ്ടി സ്വന്തം ബൈക്ക് കത്തിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സോമശേഖരന്‍ ഷൈലജയെ വിവാഹം കഴിക്കുന്നത്.എന്നാല്‍ കഴിഞ്ഞ ആറു വര്‍ഷമായി സോമശേഖരന്‍ ഷൈലജയോടൊപ്പം ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹം പുതിയ ബൈക്ക് വാങ്ങിയത്. ഇതിന് ശേഷം ഭാര്യാ സഹോദരന്‍ നിരന്തരം ഈ ബൈക്ക് ഉപയോഗിച്ച് യാത്ര ചെയ്യുന്നതാണ് സോമശേഖരനെ ചൊടിപ്പിച്ചത്. പലപ്പോഴും പെട്രോള്‍ മുഴുവന്‍ തീര്‍ത്തതിന് ശേഷമായിരുന്നു ഭാര്യ സഹോദരന്‍ ബൈക്ക് സോമശേഖരന് നല്‍കിയിരുന്നത്.ഇതിനെ ചൊല്ലി ഇദ്ദേഹം ഷൈലജയോടും സഹോദരനോടും എന്നും വഴക്കായിരുന്നു. അവസാനം ഒടുവില്‍ സഹികെട്ടാണ് വീട്ടീല്‍ തര്‍ക്കം ഒഴിവാക്കാന്‍ വേണ്ടി ഇദ്ദേഹം സ്വന്തം ബൈക്കെടുത്ത് കത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here