ആശുപത്രിയിലെത്തിക്കാന്‍ ഉന്തുവണ്ടി

മീററ്റ് :വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വീണ് പരിക്ക് പറ്റിയ ഭാര്യയെ യുവാവ് ആശുപത്രിയിലെത്തിച്ചത് ഉന്തു വണ്ടിയില്‍ കയറ്റി. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത്
നടുത്ത് ഹാപുര ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

മീററ്റ് സ്വദേശി ഹബീബാണ് പരിക്കേറ്റ ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച് വാര്‍ത്തകളില്‍ നിറയുന്നത്. വ്യാഴാഴ്ച വീട്ടിലെ മേല്‍ക്കുരയില്‍ അറ്റകുറ്റപണികള്‍ നടത്തുന്നതിനിടയാണ് യുവതി താഴേക്ക് വീഴുന്നത്.

ആംബുലന്‍സ് വിളിക്കുവാന്‍ വലിയ പണം വേണ്ടി വരും എന്നാണ് യുവാവ് കരുതിയത്. സര്‍ക്കാരിന്റെ സൗജന്യ അംബുലന്‍സ് സേവനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇതു സംബന്ധിച്ച് ഹബീബിനും ഗ്രാമത്തിലെ മറ്റുളളവര്‍ക്കും യാതോരു ധാരണയുമില്ലായിരുന്നു.ഇത് കാരണമാണ് ഭാര്യയെ ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിക്കാന്‍ യുവാവ് നിര്‍ബന്ധിതനായത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ സേവനങ്ങളെ കുറിച്ച് വേണ്ടത്ര ബോധവല്‍ക്കരണം നല്‍കാത്തതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിക്കുവാന്‍ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here