ദുബായിക്കും അബുദാബിക്കുമിടയില്‍ ഹൈപ്പര്‍ലൂപ്പ്‌

ദുബായ് : ദുബായിക്കും അബുദാബിക്കുമിടയില്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. അതിവേഗ ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍.

ഇതുപ്രകാരം 12 മിനിട്ടുകൊണ്ട് ദുബായില്‍ നിന്ന് അബുദാബിയിലെത്താം. ഇത്രവേഗത്തില്‍ 126 കിലോമീറ്റര്‍ താണ്ടാനാകുമെന്നതാണ് നൂതന പദ്ധതിയുടെ സവിശേഷത. പ്രത്യേകതരം ടണലാണ് ഗതാഗത മാധ്യമം.

മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ ഇതിലൂടെ സഞ്ചരിക്കാനാകും. കുറഞ്ഞ മര്‍ദ്ദമുള്ള ടണലുകളിലൂടെ ചെറുപേടകങ്ങള്‍ പൊങ്ങിക്കുതിക്കുന്നതാണ് ഹൈപ്പര്‍ലൂപ്പ് പദ്ധതി. 2020 ആരംഭത്തോടെ ദുബായിക്കും അബുദാബിക്കുമിടയില്‍ പദ്ധതി സാക്ഷാത്കരിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇതുസംബന്ധിച്ച് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും അല്‍ദാര്‍ പ്രോപ്പര്‍ട്ടീസും തമ്മില്‍ കരാറിലൊപ്പിട്ടു. ലോകത്തെ ആദ്യത്തെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഹൈപ്പര്‍ലൂപ്പ് പദ്ധതിയാണ് യുഎഇ സാക്ഷാത്കരിക്കുന്നത്.

രണ്ടാംഘട്ടത്തില്‍ യുഎഇയെയും സൗദിയെയും ബന്ധിപ്പിച്ചാണ് ഹൈപ്പര്‍ലൂപ്പ് ഒരുക്കുന്നത്. നേരത്തെ വിവിധ ഘട്ടങ്ങളായി അമേരിക്കയില്‍ ഇതിന്റെ പരീക്ഷണയോട്ടം വിജയകരമായി നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here