എന്റെ അമ്മയെ എനിക്ക് വീണ്ടും നഷ്ടമായി

മുംബൈ: അന്തരിച്ച ചലച്ചിത്ര താരം ശ്രീദേവിയുടെ അപ്രതീക്ഷിത വാങ്ങലിന്റെ ഞെട്ടല്‍ മാറാതെ സിനിമാലോകം. തനിക്ക് അമ്മയെ വീണ്ടും നഷ്ടമായെന്നാണ് പാകിസ്ഥാനി നടിയും ശ്രീദേവിയുടെ ഹിറ്റ് ചിത്രമായ മോമില്‍ വളര്‍ത്തു മകളുമായ സജല്‍ അലി കുറിച്ചത്.‘മോം’ ചിത്രീകരിച്ച് കൊണ്ടിരിക്കെ ആയിരുന്നു സജലിന് സ്വന്തം മാതാവിനെ നഷ്ടമായത്. അന്ന് ശ്രീദേവി എല്ലാ പിന്തുണകളുമായി സജലിന്റെ കൂടെ ഉണ്ടായിരുന്നു. സ്വന്തം മകളെ പോലെയാണ് ചിത്രീകരണ വേളയില്‍ ശ്രീദേവി സജലിനോട് പെരുമാറിയത്.

തനിക്ക് സ്‌പെഷ്യല്‍ ആണ് ശ്രീദേവി എന്ന് പിന്നീട് സജല്‍ പറയുകയും ജാന്‍വിയെ കണ്ടുമുട്ടിയ സന്ദര്‍ഭത്തില്‍ മറ്റൊരു അമ്മയില്‍ നിന്നുള്ള തന്റെ സഹോദരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. 

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനി താരങ്ങള്‍ക്ക് ഇന്ത്യയില്‍ അപ്രഖ്യാപിത വിലക്ക് വന്നപ്പോള്‍ സജലിനും ഭര്‍ത്താവായി വേഷമിട്ട അദ്‌നാന്‍ സിദ്ദിഖിക്കും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലോ വിജയാഘോഷങ്ങളിലോ പങ്കെടുക്കാനായിരുന്നില്ല.

മോം സിനിമ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ സജലിന്റെ അഭാവത്തെ എടുത്തുപറഞ്ഞ് അഭിമുഖത്തില്‍ ശ്രീദേവി പൊട്ടിക്കരഞ്ഞിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രതികരണമൊന്നും അവര്‍ അറിയുന്നില്ല. 

പ്രമോഷണല്‍ പരിപാടികളിലൊന്നും അവര്‍ക്ക് പങ്കെടുക്കാനും കഴിയുന്നില്ല. ഇതാണ് ശ്രീദേവിയെ സങ്കടപ്പെടുത്തിയത്. അതേസമയം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും.

ദുബായില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാവും മൃതദേഹം ഇന്ത്യയിലെത്തിക്കുക. ഇന്നലെ തന്നെ മൃതദേഹം കൊണ്ടുവരാനായിരുന്നു ശ്രമമെങ്കിലും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതാണ് താമസം നേരിട്ടത്.   

LEAVE A REPLY

Please enter your comment!
Please enter your name here