പ്രസവ വേദന; യുവതിക്ക് രക്ഷയ്‌ക്കെത്തിയത് പൊലീസ്

ഘട്‌കോപര്‍: പ്രസവ വേദനയില്‍ പുളഞ്ഞ യുവതിക്ക് രക്ഷകരായെത്തിയത് പൊലീസ്. ഇരുപതുകാരിയായ യുവതി തെരുവില്‍ പ്രസവ വേദന സഹിക്കവയ്യാതെ കരയുന്നുവെന്നറിയിച്ച് പൊലീസിന് ഫോണ്‍ വരികയായിരുന്നു. മഹാരാഷ്ട്രയിലെ ഘട്‌കോപറിലാണ് സംഭവം.

ശനിയാഴ്ച രാത്രി മുംബൈ പൊലീസ് കണ്‍്‌ട്രോള്‍ റൂമിലേക്കാണ് അജ്ഞാത ഫോണ്‍ കോള്‍ വന്നത്. സ്ത്രീയുടെ അവസ്ഥ മോശമാണെന്നും പൊലീസ് സഹായിക്കണമെന്നുമാണ് ഫോണില്‍ വിളിച്ചയാള്‍ അഭ്യര്‍ഥിച്ചത്.

ഉടന്‍ തന്നെ പന്തനഗര്‍ പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ചു. അംബ എന്നാണ് ഇവരുടെ പേര്. യുവതിയുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ ഒന്നേകാലോടെ യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ രോഹിണി കാല പറഞ്ഞു. യുവതി ആരാണെന്നും ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here