ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

കൊളംബോ : ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം. ബംഗ്ലാദേശ് ഉര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 8 പന്തും ആറ് വിക്കറ്റും ശേഷിക്കെ മറികടന്നു. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന് നെടുംതൂണായത്.

43 പന്തുകളില്‍ നിന്ന് ധവാന്‍ 55 റണ്‍സടിച്ചു. 5 ബൗണ്ടറിയും 2 സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. സുരേഷ് റെയ്‌ന 28 ഉം മനീഷ് പാണ്ഡെ 27 ഉം രോഹിത് ശര്‍മ 17 ഉം റണ്‍സെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

34 റണ്‍സെടുത്ത ലിട്ടന്‍ ദാസാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സാബിര്‍ റഹ്മാന്‍ 30 ഉം മുഷ്ഫിഖര്‍ റഹീം 18 ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്കായി ജയ്‌ദേവ് ഉനദ്കട് 4 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

ആദ്യമത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയോട് തോല്‍വി വഴങ്ങിയിരുന്നു. ധവാന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധസെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരെയുണ്ടായത്. ലങ്കയ്ക്കതെിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ധവാന്‍ 90 റണ്‍സ് നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here