20 കോടിയുടെ കാറിന് 25 കോടിയുടെ പെയിന്റ്

ഫ്‌ളോറിഡ: ഇരുപത് കോടി കൊടുത്ത് വാങ്ങിയ കാറിന് ഇരുപത്തിയഞ്ച് കോടിയുടെ പെയിന്റ് ചെയ്യാനൊരുങ്ങി ഇന്ത്യന്‍ വംശജന്‍. ക്രിസ് സിംഗാണ് കാറിന്റെ കളര്‍ മാറ്റാന്‍ ഇത്രയും പണം ചിലവഴിക്കുന്നത്.

കാര്‍ കമ്പത്തില്‍ ദുബൈ ഷെയ്ഖ്മാരുടെ പ്രധാന എതിരാളിയാണ് ഈ ഫ്‌ളോറിഡക്കാരന്‍ വ്യവസായി. കാറിനേക്കാളും വിലയുള്ള പെയിന്റോ എന്ന് ചിന്തിക്കുന്നവരോട്, ഈ പെയിന്റ് വരുന്നത് ചന്ദ്രനില്‍ നിന്നാണ്.

ഇരുപതു കോടി കൊടുത്ത് വാങ്ങിയ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാല്‍ക്കിറിയ്ക്ക് ചന്ദ്രനിലുള്ള പാറപ്പൊടി ചേര്‍ത്ത പെയിന്റാണ് ഒരുങ്ങുന്നത്. ക്രിസ് സിംഗിന്റെ ആവശ്യപ്രകാരമാണ് ഈ പെയിന്റ് തയ്യാറാക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ ക്രിസ് സിംഗ് തന്നെയാണ് തന്റെ കാറിനായി ഒരുങ്ങുന്ന
വിശിഷ്ട പെയിന്റിനെ കുറിച്ച് പറഞ്ഞത്. ചന്ദ്രനില്‍ നിന്നുള്ള പാറ പണം കൊടുത്തു വാങ്ങിയെന്നും വാല്‍ക്കിറിയ്ക്കായി ഒരുങ്ങുന്ന കറോസറി ലൂണാര്‍ റെഡ് പെയിന്റില്‍ ഉപയോഗിക്കുന്ന മുഖ്യചേരുവ ഈ പാറയാണെന്നും ക്രിസ് സിംഗ് കുറിച്ചു.

കാറുകളോട് അമിത താല്‍പര്യമുള്ള ക്രിസ് ലോകത്ത് ആകെയുള്ള മൂന്ന് ലംബോര്‍ഗിനി വെനെനോകളില്‍ ഒന്ന് സ്വന്തമാക്കിയയാളാണ്. ലോകത്താകെ ഒന്നു മാത്രമുള്ള കൊയെനിഗ്‌സെഗ് അഗേറ എക്‌സ് എസും ക്രിസ് സിംഗിന്റെ പക്കലുണ്ട്.

ചന്ദ്രനില്‍ കാറോടിക്കുന്ന ആദ്യ വ്യക്തിയാകണമെന്നാണ് ആഗ്രഹം. എന്നാല്‍ ശാസ്ത്രം അതിന് അനുവദിക്കില്ലെന്ന് ക്രിസ് പറയുന്നു. എന്തായാലും ക്രിസ് സിംഗിന്റെ പുതിയ വാല്‍ക്കിറിയും കറോസറി ലൂണാര്‍ റെഡ് പെയിന്റും രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

https://www.instagram.com/p/Bep5W_xj09M/

https://instagram.com/p/BfF5fNzj0IU/?utm_source=ig_embed

https://instagram.com/p/BTh9lxsAYQ2/?utm_source=ig_embed

https://instagram.com/p/BVUiXytAY7s/?utm_source=ig_embed

https://instagram.com/p/BewRQRWjNqQ/?utm_source=ig_embed

LEAVE A REPLY

Please enter your comment!
Please enter your name here