പ്രവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ : ഒഴിഞ്ഞ് കിടക്കുന്ന വീട്ടിനുള്ളില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മയ്‌സാലണ്‍ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികളോടുമൊപ്പമാണ് യുവതി ഇവിടെ താമസിച്ച് വന്നിരുന്നത്. ഒഴിഞ്ഞ് കിടക്കുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്.

പൊലീസ് നായകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ അഴുകിയ മൃതശരീരം കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതാവാമെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ മൃതദേഹം പൂര്‍ണ്ണമായും കത്തി നശിക്കാത്തത് കൊണ്ട് തന്നെ ദുര്‍ഗന്ധം വമിക്കുകയായിരുന്നു. മൃതദേഹത്തിന് ചുരുങ്ങിയത് ഒരു മാസത്തെയെങ്കിലും പഴക്കം കാണുമെന്ന് പൊലീസ് പറയുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയിട്ടുണ്ടാവുകയെന്നാണ് പൊലീസ് നിഗമനം. ഒരു മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഈ വീടിന് മുന്നില്‍ വാടകയ്ക്ക് എന്ന ബോര്‍ഡും വെച്ചും കുട്ടികളെയും കൂട്ടി ഒളിച്ചോടിയിരുന്നു. ഇയാള്‍ ഇപ്പോള്‍ കേരളത്തിലെത്തിയതായാണ് പൊലീസിന് ലഭിച്ച വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here