ഇന്ത്യന്‍ സ്വദേശിനിയുടെ വിചാരണ തുടരുന്നു

ജിദ്ദാ :ദുബായില്‍ വേശ്യാവൃത്തിക്ക് പിടിയിലായ ഇന്ത്യന്‍ സ്വദേശിനിയുടെ വിചാരണ തുടരുന്നു. ഒന്നാം ഘട്ട വിചാരണ നടപടികളാണ് ആരംഭിച്ചത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അല്‍ മുറാക്കാബാദ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. 45 വയസ്സുകാരിയായ വനിത ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചിരുന്നു. തന്റെ നാട്ടുകാരായ ഒരു പുരുഷനും സ്ത്രീയും ചേര്‍ന്നാണ് തനിക്ക് ഇടപാടുകാരെ എത്തിച്ച് നല്‍കാറുള്ളതെന്ന് ഇന്ത്യന്‍ സ്വദേശിനി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

പ്രതിഫലമായി മാസം 1500 ദര്‍ഹം ഇവര്‍ നല്‍കാറുണ്ടെന്നും മദ്ധ്യവയസ്‌ക വെളിപ്പെടുത്തി. മൂന്ന് മാസമായി ഇവര്‍ ദുബായില്‍ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

നിയമത്തിന് നല്‍കാന്‍ കഴിയുന്ന പരമാവധി ശിക്ഷ ഇവര്‍ക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ വേളയില്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here