കെട്ടിടം തകര്‍ന്ന് വീണു; 10 പേര്‍ മരിച്ചു

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാല് നില കെട്ടിടം തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. അഞ്ചോളം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. തിരക്കേറിയ സര്‍വാത്ത് ബസ് സ്റ്റാഡിന് സമീപമാണ് സംഭവം.

കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 9 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരില്‍ മൂന്ന് പേരുടെ നില അതിഗുരുതരമാണ്. ശനിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം.

കാലപ്പഴക്കം ചെന്ന കെട്ടിടത്തില്‍ കാര്‍ വന്ന് ഇടിച്ചതാണ് തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കെട്ടിടത്തില്‍ ഹോട്ടലുകളും ലോഡ്ജുകളുമുണ്ട്. മൂന്ന്, നാല് നിലകളില്‍ താമസിച്ച ജീവനക്കാരും മറ്റുമാണ് മരിച്ചത്. എത്ര പേര്‍ അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമല്ല.

എന്നാല്‍ 20ഓളം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവം നടന്നയുടന്‍ വലിയ പോലീസ് സന്നാഹവും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here