മഞ്ഞില്‍ പുതഞ്ഞ് മൃതദേഹങ്ങള്‍

മോസ്‌കോ : 71 പേര്‍ കൊല്ലപ്പെടാനിടയായ റഷ്യന്‍ വിമാനാപകടത്തിന്റെ കാരണങ്ങള്‍ ചുരുളഴിക്കാന്‍ അന്വഷണ ഉദ്യോഗസ്ഥര്‍. സാങ്കേതികത്തകരാര്‍, പൈലറ്റിനുണ്ടായ പിഴവ്, പ്രതികൂല കാലാവസ്ഥ, ഈ മൂന്ന് സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

74 ഏക്കറോളം വരുന്ന വനപ്രദേശത്താണ് വിമാനം കത്തിയമര്‍ന്ന് പതിച്ചത്. വിമാനത്തിലുണ്ടായിരുന്ന 71 പേരും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ മഞ്ഞില്‍ പുതഞ്ഞനിലയിലാണ്. ഇതുവരെ പുറത്തെടുത്ത മൃതദേഹങ്ങളില്‍
മൂന്ന് എണ്ണം കുട്ടികളുടേതാണ്. അഞ്ചുവയസ്സുള്ള കുട്ടിയുടേത് അടക്കമാണിത്.

വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്‌സുകളില്‍ ഒരെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് അപകടകാരണം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മരിച്ചവരില്‍ 60 ഓളം പേരും ഓര്‍സ്‌കിലേക്ക് യാത്ര ചെയ്യുന്നവരാണ്. 65 യാത്രക്കാരും 6 ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.

സറാടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് എഎന്‍ 148 വ്യോമ വാഹനമാണ് ദുരന്തത്തില്‍പ്പെട്ടത്.പ്രാദേശിക സമയം രാവിലെ 11. 22 നാണ് ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്. യാത്ര 5 മിനിട്ട് പിന്നിട്ടപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി.

തുടര്‍ന്ന് ഉടന്‍ വിമാനം താഴേക്ക് കൂപ്പുകുത്തുകയുമായിരുന്നു.ആകാശത്ത് നിന്ന് കത്തിയാണ് വിമാനം താഴേക്ക് പതിച്ചതെന്ന് അര്‍ഗുനോവോ ഗ്രാമവാസികള്‍ അറിയിച്ചു.ആഭ്യന്തര വിമാന കമ്പനിയാണ് സറാടോവ്. ഒരു ഉക്രേനിയന്‍ കമ്പനിയാണ് വിമാനം നിര്‍മ്മിച്ചത്.വിമാനത്തിന് 6 വര്‍ഷത്തെ പഴക്കമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here