അമേരിക്കയുടേത് മണ്ടത്തരമെന്ന് ഇറാന്‍

ടെഹ്‌റാന്‍ : ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ അത് ചരിത്രപരമായ മണ്ടത്തരമാകുമെന്ന് ഇറാന്‍. പ്രസിഡന്റ് ഹസന്‍ റൗഹാനിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ആണവകരാറില്‍ നിന്ന് പിന്‍മാറിയാല്‍ അമേരിക്കയ്ക്ക് പശ്ചാത്തപിക്കേണ്ടി വരും.

ഇറാന് അതുകൊണ്ട് യാതൊരു നഷ്ടവും സംഭവിക്കില്ലെന്നും റൗഹാനി പറഞ്ഞു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഏത് നിമിഷവും പിന്‍മാറുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വെല്ലുവിളി.

കരാര്‍ ഉറപ്പുകളില്‍ നിന്ന് പിന്‍മാറുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. പുതിയ കര്‍ശനവ്യവസ്ഥകള്‍ ഇല്ലാതെ കരാറുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടാണ് ട്രംപിന്റേത്.

ഇതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോയും പിന്‍തുണയറിയിച്ചിരുന്നു. പക്ഷേ ഈ കരാറില്‍ ഒരു ഭേദഗതിയും അംഗീകരിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. 2015 ലാണ് അമരിക്കയും ഇറാനും തമ്മില്‍ കരാറുണ്ടാക്കിയത്.

യുഎസ് പ്രസിഡന്റ് ബരാക് ഓമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൗഹാനിയും തമ്മിലുള്ള ആശയവിനിമയമാണ് കരാറിലേക്ക് നയിച്ചത്. ആണവ പദ്ധതികള്‍ കുറയ്ക്കുമെന്ന് ഇറാന്‍ നിലപാടെടുത്തു. ഇതോടെ അമേരിക്ക ഇറാനുമേലുള്ള ഉപരോധങ്ങള്‍ നീക്കി.

യുഎസ്,ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇറാനെതിരായ ഉപരോധങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ അന്നുണ്ടാക്കിയത് ഒരു ഭ്രാന്തന്‍ കരാറാണെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here