പെട്രോള്‍ പമ്പ് വിവാദം ;യുവാവ് മാപ്പ് പറഞ്ഞ് രംഗത്ത്

തിരുവനന്തപുരം :പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതില്‍ കൃതിമം നടക്കുന്നുണ്ടെന്ന് ആരോപണമുന്നയിച്ച യുവാവ് താന്‍ ആ പോസ്റ്റ് പിന്‍വലിക്കുന്നതായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ചില തെറ്റിദ്ധാരണകള്‍ മൂലമാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കേണ്ടി വന്നതെന്ന് യുവാവ് വെളിപ്പെടുത്തി. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ സമീപത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നതില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് കാണിച്ച് യുവാവ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

ഇടുക്കി സ്വദേശിയായ അനീഷ് ജോയ് ചിറപ്പറമ്പില്‍ എന്ന യുവാവാണ് ഈ പോസ്റ്റിട്ടത്. ഏപ്രില്‍ 7ാം തീയ്യതി എലൈറ്റ് ഐ 20 കാറുമായി ഇന്‍ഫോസിസിന് അടുത്തുള്ള കൊക്കോ ആറ്റിപ്ര പെട്രോള്‍ പമ്പില്‍ സുഹൃത്ത് ഡീസല്‍ അടിക്കുവാന്‍ പോയപ്പോള്‍ 40 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കില്‍ 6-7 ലിറ്റര്‍ ഡീസല്‍ ഉണ്ടെന്നിരിക്കെ 49 ലിറ്റര്‍ അടിച്ചു. എന്നിട്ടും ഫുള്‍ ടാങ്ക് ആയില്ല എന്നാണ് യുവാവ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

പമ്പില്‍ നിന്നുള്ള ബില്ലും മീറ്റര്‍ രേഖകളും അടക്കം ചേര്‍ത്തായിരുന്നു ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആക്ഷേപങ്ങളും തിരുവനന്തപുരത്തെ ഈ പെട്രോള്‍ പമ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച അനീഷ്
പുതിയ കുറിപ്പുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍, ലീഗല്‍ മീറ്ററോളജി അധികൃതര്‍, പോലീസ്, പ്രതിധ്വനി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പമ്പില്‍ വെച്ചു നടത്തിയ പരിശോധനയില്‍ സംശയം ദുരീകരിച്ചതായി യുവാവ് പോസ്റ്റില്‍ പറയുന്നു.

ഒരു മെക്കാനിക്കിന്റെ സഹായത്തോടെ ടാങ്കില്‍ ഉണ്ടായിരുന്ന ഇന്ധനം പൂര്‍ണമായും ട്രയിന്‍ ഔട്ട് ചെയ്ത ശേഷം ഇന്ധനം നിറച്ചപ്പോള്‍ 52.14 ലിറ്ററോളം നിറക്കുവാന്‍ കഴിഞ്ഞു. ഇതു കാര്‍ കമ്പനിക്കാര്‍ പറഞ്ഞതും പലതവണ അന്വേഷിച്ചതില്‍ നിന്നും അറിയാന്‍ കഴിഞ്ഞതുമായ 40 ലിറ്ററിനെക്കാള്‍ 12 ലിറ്ററോളം കൂടുതല്‍ ആണ്.

ആയതിനാല്‍ ഞാന്‍ മുന്‍പു ഇട്ടിരുന്ന പോസ്റ്റ് പിന്‍വലിക്കുകയും അതു മൂലം കൊകൊ ആറ്റിപ്ര പമ്പിനും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും യുവാവ് തന്റെ രണ്ടാമത്തെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ സുഹൃത്തുക്കളെ,

ഈ കഴിഞ്ഞ ദിവസം ഞാൻ ഫേസ്ബുക്കിലൂടെ എന്റെ സുഹൃത്തിന്റെ ഹ്യൂണ്ടായ് എലൈറ്റ് i20 (ഫേസ്ലിഫ്റ്റ് മോഡൽ) കാറിന്റെ 40 ലിറ്റർ ടാങ്കിൽ 49 ലിറ്റർ ഡീസൽ അടിച്ചതിനെപ്പറ്റി സംശയം പ്രകടിപ്പിച്ചു ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ, ലീഗൽ മീറ്ററോളജി അധികൃതർ, പോലീസ്, പ്രതിധ്വനി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഇന്നേ ദിവസം പമ്പിൽ വെച്ചു നടത്തിയ പരിശോധനയിൽ എന്റെ സംശയം ദുരീകരിച്ചു. അതേ വാഹനത്തിൽ പമ്പിൽ എത്തിയ ശേഷം ഒരു മെക്കാനിക്കിന്റെ സഹായത്തോടെ ടാങ്കിൽ ഉണ്ടായിരുന്ന ഇന്ധനം പൂർണമായും ട്രയിൻ ഔട്ട് ചെയ്ത ശേഷം ഇന്ധനം നിറച്ചപ്പോൾ 52.14 ലിറ്ററോളം നിറക്കുവാൻ കഴിഞ്ഞു. ഇതു കാർ കമ്പനിക്കാർ പറഞ്ഞതും പലതവണ അന്വേഷിച്ചതിൽ നിന്നും അറിയാൻ കഴിഞ്ഞതുമായ 40 ലിറ്ററിനെക്കാൾ 12 ലിറ്ററോളം കൂടുതൽ ആണ്. ആയതിനാൽ ഞാൻ മുൻപു ഇട്ടിരുന്ന പോസ്റ്റ് പിൻവലിക്കുകയും അതു മൂലം കൊകൊ ആറ്റിപ്ര പമ്പിനും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.

ഈ വിഷയത്തിൽ എനിക് പിന്തുണ നൽകിയ സോഷ്യൽ മീഡിയ, പ്രതിധ്വനി ഭാരവാഹികൾ, കേരള പൊലീസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ലീഗൽ മീറ്ററോളജി ഡിപാർട്മെന്റ്,കോകോ ആറ്റിപ്ര പമ്പ് മാനേജ്മെന്റ്, മറ്റെല്ലാ സുഹൃത്തുകൾക്കും ഞാൻ നന്ദി അറിയിക്കുന്നു.

പ്രിയ സുഹൃത്തുക്കളെ,ഈ കഴിഞ്ഞ ദിവസം ഞാൻ ഫേസ്ബുക്കിലൂടെ എന്റെ സുഹൃത്തിന്റെ ഹ്യൂണ്ടായ് എലൈറ്റ് i20 (ഫേസ്ലിഫ്റ്റ് മോഡൽ)…

Anish Joy Chiraparambilさんの投稿 2018年5月10日(木)

LEAVE A REPLY

Please enter your comment!
Please enter your name here