തന്നെ വെറുക്കപ്പെട്ടവനാക്കി; വിജയ്മല്യ

ന്യൂഡല്‍ഹി : തട്ടിപ്പിന്റെ പ്രതീകമായി ചിത്രീകരിച്ച് ബാങ്കുകള്‍ തന്നെ പൊതുജനത്തിന് മുന്‍പില്‍ വെറുക്കപ്പെട്ടവനാക്കിയെന്ന് മദ്യവ്യവസായി വിജയ് മല്യ. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിലാണ് മല്യയുടെ പരാമര്‍ശം.

താന്‍ 9000 കോടി മോഷ്ടിച്ച് മുങ്ങിയെന്ന തരത്തിലാണ് രാഷ്ട്രീയ നേതാക്കളും ബാങ്കുകളും പ്രചരണം നടത്തുന്നത്. കടബാധ്യതകള്‍ തീര്‍ക്കന്‍ പരിശ്രമം തുടരുകയാണ്. ബാധ്യതകള്‍ തീര്‍ക്കാനാകുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്.

എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ അതിന് തിരിച്ചടിയുണ്ടാക്കും.13900 കോടി മൂല്യമുള്ള തന്റെ സ്ഥാപനങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരിക്കുകയാണ്. കോടതി മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുക്കള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പല ബാങ്കുകള്‍ക്കായി 9000 കോടിയുടെ കടബാധ്യത വരുത്തി 2016 ലാണ് വിജയ്മല്യ യുകെയിലേക്ക് രക്ഷപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here