14 കാരിയെ തുപ്പിയ താരം മാപ്പ് പറഞ്ഞു

ലണ്ടന്‍: മത്സരങ്ങളില്‍ തോറ്റ് വരുന്നവരെ കളിയാക്കിയാല്‍ അവര്‍ക്ക് സഹിക്കില്ല. ചിലര്‍ കരയും ചിലര്‍ പ്രതികരിക്കും. ഇത്തരത്തില്‍ മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ജാമി കാരഗര്‍ തന്നെ കളിയാക്കിയ പെണ്‍കുട്ടിയോട് പ്രതികരിച്ചു.

പതിനാലുകാരിയായ പെണ്‍കുട്ടിയുടെ മുഖത്ത് തുപ്പിയാണ് ഇയാള്‍ പ്രതികരിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ആത്മാര്‍ത്ഥമായി ജാമി മാപ്പു ചോദിച്ചു. ലിവര്‍പൂളിന്റെ പ്രതിരോധത്തില്‍ 17 വര്‍ഷം കളിച്ചിട്ടുള്ള ജാമി കാരഗറിനെ പ്രതിരോധത്തിലാക്കിയ സംഭവം കഴിഞ്ഞ ശനിയാഴ്ചയാണ്.

പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിനോട് ലിവര്‍പൂള്‍ പരാജയപ്പെട്ടു. ഇതിനു ശേഷം കാറില്‍ തിരികെ പോരുകയായിരുന്നു ജാമി. ഇതിനിടെ കാറില്‍ പോവുകയായിരുന്നു പതിനാലുകാരി കളിയാക്കുകയായിരുന്നു.

ദേഷ്യം നിയന്ത്രിക്കാനാവാതെ ജാമി തുപ്പുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കാറിന്റെ ചില്ല് അടച്ചിരുന്നതിനാല്‍ ചില്ലിലാണ് തുപ്പല്‍ പതിച്ചത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ മാപ്പ് പറഞ്ഞ് തടിതപ്പുകയാണ് മുന്‍ ഇംഗ്ലണ്ട് ദേശീയതാരം.

LEAVE A REPLY

Please enter your comment!
Please enter your name here