കാശ്മീരില്‍ ബിജെപി- പിഡിപി സഖ്യം വേര്‍പിരിഞ്ഞു

ശ്രീനഗര്‍ :ജമ്മു-കാശ്മീല്‍ ബിജെപി-പിഡിപി സഖ്യം വേര്‍പിരിഞ്ഞു. 2014 ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആണ് ജമ്മു കശ്മീരില്‍ സഖ്യം രൂപീകരിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സഖ്യത്തില്‍ നിന്നും പിന്മാറുകയാണെന്ന് ബി.ജെ.പി അറിയിച്ചു.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് പി.ഡി.പിയ്ക്കും ബി.ജെ.പിയ്ക്കും ഇടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്നും ഇതേത്തുടര്‍ന്നാണ് സഖ്യത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവാഴ്ച ബി.ജെ.പി മന്ത്രിമാര്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായെ കാണാന്‍ ദല്‍ഹിയിലെത്തിയിരുന്നു.

കശ്മീരില്‍ റംസാന്‍ ഏര്‍പ്പെടുത്തിയിരുന്ന വെടിനിര്‍ത്തല്‍ തുടരാനാവില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിമാരെ വിളിച്ചുവരുത്തിയത്. ഇതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഖ്യത്തില്‍ നിന്നും തങ്ങള്‍ പിന്‍മാറുന്നതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചത്. ഇനി ഈ സഖ്യവുമായി മുന്നോട്ട് പോകുവാന്‍ കഴിയില്ലായെന്നായിരുന്നു രാം മാധവിന്റെ വാക്കുകള്‍. നേരത്തേ
കത്വ സംഭവത്തെ തുടര്‍ന്ന് ബിജെപി മന്ത്രിമാരെ പിന്‍വലിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here