കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരമേറ്റു

ബംഗളൂര്‍ : കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അദ്ധ്യക്ഷന്‍ ഡോ. ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവില്‍ വിധാന്‍ സൗധയ്ക്ക് മുന്നിലെ പ്രത്യേക വേദിയിലായിരുന്നു സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.

ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലി. ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുടെ സംഗമവേദിയായി വിധാന്‍ സൗധയ്ക്ക് മുന്നിലെ സത്യപ്രതിജ്ഞ ചടങ്ങ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അദ്ധ്യക്ഷ സോണിയ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി അദ്ധ്യക്ഷ മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ്, ജെഡിയു നേതാവ് ശരത് യാദവ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ നടക്കും. പിന്നാലെ കുമാരസ്വാമി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. 117 എംഎല്‍എമാരുടെ പിന്‍തുണയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്.

ദേശീയതലത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയുമായി സത്യപ്രതിജ്ഞാ ചടങ്ങ്. ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് ചടങ്ങിന് സാക്ഷിയാകാന്‍ വിധാന്‍ സൗധയ്ക്ക് മുന്നില്‍ അണിനിരന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here