ഭാര്യയുടെ പദവിയോടും ജീവിത നിലവാരത്തോടുമുള്ള എതിര്‍പ്പ് കാരണം ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി

നോയിഡ :അപകര്‍ഷതാ ബോധത്തെ തുടര്‍ന്ന് ഭാര്യയെ യുവാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രെയിറ്റര്‍ നോയിഡയിലാണ് കുല്‍ദ്ദീപ് രാഘവ് എന്ന യുവാവ് ഭാര്യയെ സ്വന്തം വീട്ടിനുള്ളില്‍ വെച്ച് അക്രമിച്ച് കൊലപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം നടന്നത്.കുല്‍ദീപിന്റെ ഭാര്യ റിച്ച ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്നു. കുല്‍ദ്ദീപ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നെങ്കിലും പരീക്ഷ പാസാകാത്തതിനെ തുടര്‍ന്ന് പിതാവിന്റെ കടയില്‍ സഹായിയായി ജോലി നോക്കുകയാണ്.ഭാര്യയുടെ പദവിയും ജീവിത നിലവാരവും യുവാവില്‍ അപകര്‍ഷതാ ബോധം വളര്‍ത്തിയിരുന്നു. ഇതാണ് റിച്ചയുടെ കൊലപാതകത്തിലേക്ക് കലാശിച്ചത്. വീട്ടില്‍ നടന്ന വഴക്കിനിടെ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുല്‍ദ്ദീപ് റിച്ചയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്നും ഒളിച്ചോടിയ കുല്‍ദ്ദീപ് പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here