ശ്രീജിത്തിന് പിന്തുണയേകി തലസ്ഥാന നഗരിയിലെത്തിയത് ആയിരങ്ങള്‍ ; പുതു ചരിത്രം കുറിച്ച് യുവജന കൂട്ടായ്മ

തിരുവനന്തപുരം :നീതി തേടി സെക്രട്ടറിയേറ്റിന്റെ മുന്‍പില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന ശ്രീജിത്തിന് പിന്തുണയേകി തിരുവനന്തപുരം നഗരത്തില്‍ എത്തിച്ചേര്‍ന്നത് ആയിരക്കണക്കിന് യുവതീയുവാക്കള്‍. ശ്രീജിത്തിന് പിന്തുണ അര്‍പ്പിക്കാനും പ്രതിഷേധത്തില്‍ അണിചേരുവാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഞായറാഴ്ച രാവിലെയോടെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു.
പോലീസ് ലോക്കപ്പില്‍ വെച്ച് തന്റെ സഹോദരന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 765 ദിവസമായി സെക്രട്ടറിയേറ്റിന് പുറത്ത് സമാധാനപരമായി സമരത്തിലേര്‍പ്പെട്ടിരുന്ന ശ്രീജിത്തിന്റെ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്ത ഒരു സ്വകാര്യ ചാനല്‍ പുറത്ത് കൊണ്ട് വന്നതിന് പിന്നാലെയാണ് ഇത്ര ശക്തമായ ജനകീയ പ്രതിഷേധം ഈ വിഷയത്തില്‍ ഉണ്ടാവുന്നത്.ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ക്കുള്ളില്‍ നിന്ന് തന്നെ ഈ വിഷയത്തിലൊരു യുവജന കൂട്ടായ്മ സൃഷ്ടിക്കപ്പെട്ടു. ഈ സമൂഹ മാധ്യമ സുഹൃത്തുക്കളുടെ കൂട്ടായ്മയുടെ ഭാഗമായിരുന്നു ഞായറാഴ്ചത്തെ സെക്രട്ടറിയേറ്റ് മാര്‍ച്ച്. ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന പ്ലക്കാര്‍ഡുകളും പിടിച്ചായിരുന്നു ഭൂരിപക്ഷം പേരും സമരത്തില്‍ പങ്ക് കൊണ്ടത്.രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റ് പടിക്കലേക്ക് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. സിനിമാ താരം ടൊവീനോയും ശ്രീജിത്തിന് പിന്തുണയര്‍പ്പിക്കുവാനായി സെക്രട്ടറിയേറ്റിന് പുറത്ത് എത്തിയിരുന്നു.

#Justiceforsreejithജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്..! ശ്രീജിത്തിന് നീതി തേടി സൈബര്‍ ലോകം തെരുവില്‍, പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാര്‍ച്ച് തുടങ്ങി. പങ്കെടുക്കുന്നത് സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തിലേറെ പേര്‍: മറുനാടനില്‍ തത്സമയം..

Marunadan Malayaliさんの投稿 2018年1月13日(土)

LEAVE A REPLY

Please enter your comment!
Please enter your name here