ജീവിത പങ്കാളിയെ ലഭിച്ചത് ഫെയ്‌സ്ബുക്കിലൂടെ

മലപ്പുറം :ഫെയ്‌സ്ബുക്കിലൂടെ ജീവിത പങ്കാളിയെ തേടിയിറങ്ങിയ യുവതിക്ക് ഒടുവില്‍ വരനെ ലഭിച്ചു. മലപ്പുറം സ്വദേശിനിയായ ജ്യോതിയാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്കിലൂടെ ജീവിതപങ്കാളിയെ തിരഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടിയത്.

ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ചേരി സ്വദേശിയായ രഞ്ജിഷ് എന്ന യുവാവും സമാന രീതിയില്‍ ഫെയ്‌സ്ബുക്ക് മാട്രിമോണി വഴി വധുവിനെ ലഭിച്ചിരുന്നു. ഇതിന് ചുവട് പിടിച്ചാണ് ജ്യോതിയും ഫെയ്‌സ്ബുക്കില്‍ പങ്കാളിയെ അന്വേഷിച്ച് ഒരു കുറിപ്പിട്ടത്.

തമിഴ്‌നാട് സ്വദേശിയായ രാജ്കുമാറാണ് യുവതിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹമറിയിച്ച് രംഗത്തെത്തിയത്. ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു. ജ്യോതി തന്നെയാണ് ഈ സന്തോഷവാര്‍ത്ത തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി പങ്കു വെച്ചത്. തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥനാണ് രാജ്കുമാര്‍.

ഞാനും എന്റെ ജീവിത പങ്കാളിയും എന്റെ വീട്ടിൽ .പേര് Rajkumar working in Tamil nadu special police department ,വീട് Bargur…

Jyothi KGさんの投稿 2018年6月9日(土)

LEAVE A REPLY

Please enter your comment!
Please enter your name here