2 കോടി വിലയുള്ള നായ

ചെന്നൈ :മണി എന്ന ഈ തെരുവ് നായയെ സ്വന്തമാക്കുവാന്‍ ഇനി 2 കോടിക്ക് മുകളില്‍ രൂപ ചെലവഴിക്കണം. സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ‘കാല’ യില്‍ ഒരു പ്രധാന വേഷം ചെയ്തതോട് കൂടിയാണ് ഇന്നലെ വരെ തെരുവില്‍ ആര്‍ക്കും വേണ്ടാതിരുന്ന പട്ടി പൊടുന്നനെ രണ്ട് കോടി രൂപയുടെ സ്വത്തായി മാറിയത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ തന്നെ രജനിയോടൊപ്പം തന്നെ മണിയും താരമായിരുന്നു. ചിത്ത്രതില്‍ രജനിയുടെ സന്തതസഹചാരിയാണ് മണി. 2 കോടി രൂപ വരെ വാഗ്ദാനം ചെയ്ത് രജനി ആരാധകര്‍ മണിക്കായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചെന്നെയിലെ ഒരു തെരുവില്‍ വെച്ചാണ് മണിയെ മൃഗ പരിശീലകനായ സൈമണിന്റെ കൈയ്യില്‍ കിട്ടുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഏറ്റവും തിരക്ക് പിടിച്ച മൃഗ പരിശീലകരില്‍ ഒരാളാണ് സൈമണ്‍. ചിത്രത്തിനായി നിരവധി പട്ടികളുടെ ചിത്രങ്ങള്‍
സൈമണ്‍ സംവിധായകന്‍ പാ രഞ്ജിത്തിനും രജനി കാന്തിനും മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഒന്നും തന്നെ ഇരുവരെയും സംതൃപ്തരാക്കിയില്ല. ചിത്രത്തില്‍ തന്റെ അവസരം നഷ്ടമാകുമോയെന്ന് പേടിച്ചിരിക്കുമ്പോഴാണ് ചെന്നൈയിലെ തെരുവില്‍ വെച്ച് മണി സൈമണിന്റെ കൈകളിലെത്തുന്നത്.

ഫോട്ടോ കാണിച്ചയുടന്‍ തന്നെ രജനിക്ക് പട്ടിയെ ഇഷ്ടമായതായും സൈമണ്‍ പറയുന്നു. പിന്നീട് ഒരാഴ്ച കൊണ്ട് മണിയെ പരിശീലിപ്പിച്ചെടുത്തു. തെരുവില്‍ നിന്നും കണ്ടെത്തിയത് കൊണ്ട് തന്നെ പ്രതിരോധ കുത്തിവെയ്പ്പുകളും നല്‍കിയിരുന്നു.

തല്‍ക്കാലം മണിയെ വില്‍ക്കാന്‍ ഉദ്ദ്യേശിച്ചിട്ടിലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്. അതുകൊണ്ട് തന്നെ ആരാധകരും ചെറിയ നിരാശയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here