കേരളാ ബജറ്റ് ; പ്രധാന പദ്ധതികള്‍

തിരുവനന്തപുരം :സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ജനക്ഷേമ ബജറ്റുമായി ധനമന്ത്രി തോമസ് ഐസക്. സാമൂഹ്യ സുരക്ഷയ്ക്ക് മുന്നേറ്റം നല്‍കുന്ന സാധാരണക്കാരന് ഒപ്പം നില്‍ക്കുന്ന ബജറ്റാണ് ഇതെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം.കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയും നോട്ട് നിരോധനവും രാജ്യത്തെ സമ്പദ്ഘടനയെ തകര്‍ത്തതായും ജിഎസ്ടിയുടെ ഗുണം നിലവില്‍ കോര്‍പ്പറേറ്റുകളാണ് അനുഭവിക്കുന്നതെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

ജിഎസ്ടിയിലൂടെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി പിരിവിനുള്ള അധികാരം കേന്ദ്രം കവരുന്നതായും തോമസ് ഐസക് ആരോപിച്ചു. റവന്യു കമ്മി കുറച്ച് കൊണ്ട് വരുവാനായി സംസ്ഥാനത്ത് കര്‍ശനമായി സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിന് മുന്നോടിയായി മുന്നറിയിപ്പ് നല്‍കി.

പ്രധാന ഭാഗങ്ങള്‍

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 7,000 കോടി, സഹകരണ മേഖലയ്ക്ക 155 കോടി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 28 കോടി.  മത്സ്യബന്ധന മേഖലയ്ക്ക് 600 കോടിയുടെ പാക്കേജ് തീരദേശ വികസനത്തിന് 2000 കോടിയുടെ സമഗ്ര പാക്കേജ് ലഭ്യമാക്കും

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി ഈ വര്‍ഷം തന്നെ ആരംഭിക്കും
ചിട്ടിയില്‍ നിന്നുള്ള തുക കിഫ്ബിയില്‍ നിക്ഷേപിക്കും
പ്രവാസി മലയാളികളെ ലക്ഷ്യമിട്ടുള്ള ബോണ്ടുകള്‍ അടുത്ത വര്‍ഷം. പ്രവാസി ക്ഷേമത്തിന് 80 കോടി
സൗജന്യ രോഗ പരിരക്ഷ ഏവര്‍ക്കും
വിശപ്പു രഹിത കേരളം പദ്ധതി
254 കോടി കണ്‍സ്യൂമര്‍ ഫെഡിനും സപ്ലൈകോയ്ക്കും.

വിദ്യാഭ്യാസം
4655 സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കാനായി 45,000 കോടി
എല്ലാ പ്രൈമറി. അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് ,ഇതിനായി 300 കോടി രൂപ മാറ്റിവെക്കും.
സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 50 ലക്ഷം രൂപ മുതല്‍ 1 കോടി വരെ
അക്കാദമി നിലവാരം ഉയര്‍ത്താന്‍ 35 കോടി
150 വര്‍ഷം പിന്നിട്ട എല്ലാ സ്‌കൂളുകള്‍ക്കും പ്രത്യേക ധനസഹായം
പൈതൃക കോളേജുകള്‍ക്ക് 10 കോടി
ഉന്നത വിദ്യാഭ്യാസത്തിന് 382 കോടി രൂപ

ആരോഗ്യം
എല്ലാ താലൂക്ക് ആശുപത്രികളിലും ട്രോമാ കെയര്‍, എല്ലാവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും
80 ശതമാനം ക്യാന്‍സര്‍ രോഗികള്‍ക്കും ചികിത്സ സൗജന്യമാക്കും.
ആംബുലന്‍സിന് മൊബൈല്‍ ആപ്ലിക്കേഷന്‍, യൂബര്‍ മാതൃകയില്‍
17 കോടി രൂപ മാനസികാരോഗ്യ പരിപാലനത്തിന്
പൊതുജനാരോഗ്യം സംരക്ഷിക്കുന്ന രീതി നടപ്പാക്കും
അപകടത്തില്‍പ്പെടുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ അടിയന്തര സംവിധാനം, ഇതിന് ആവശ്യമായ പണം റോഡ് ഫണ്ടില്‍ നിന്നും കണ്ടെത്തും.
എല്ലാ താലൂക്ക് ആശുപത്രികളിലും ഓങ്കോളജി വകുപ്പ് .മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് മാറ്റും.
മാനസികാരോഗ്യ പരിചരണത്തിന് 17 കോടി
ഭക്ഷ്യ സുരക്ഷയ്ക്കായി 924 കോടി
ഭിന്നശേഷിക്കാര്‍ക്കായി 44 പദ്ധതികളായി 289 കോടി രൂപ
മൈല്‍ഡ് ഭിന്നശേക്ഷിക്കാരെ സാധാരണ സ്‌കൂളുകളില്‍ ചേര്‍ക്കും
ഓട്ടിസം പാര്‍ക്കുകള്‍ ആരംഭിക്കും
ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്ക് 40 കോടി
എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍ 50 കോടി രൂപ
പീഡനത്തെ അതിജീവിച്ചവര്‍ക്കായി നിര്‍ഭയ വീടുകള്‍ക്ക് 5 കോടി രൂപ
വയോജന പദ്ധതികള്‍ അടുത്ത വര്‍ഷം മുതല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും

സ്ത്രീ സുരക്ഷ 

സ്ത്രീ മുന്നേറ്റങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉറച്ച പിന്തുണ, സ്ത്രീ സുരക്ഷയ്ക്ക് 50 കോടി രൂപ. 14 ജില്ലകളിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ 25 കോടി രൂപ വകയിരുത്തും.തിരുവനന്തപുരത്ത് ഷീ ഹോസ്റ്റല്‍ നിര്‍മ്മിക്കും

വഴിയോരങ്ങളിലും മാര്‍ക്കറ്റുകളിലും സ്ത്രീകള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍
കുടംബശ്രിക്ക് 200 കോടി

ട്രാന്‌സ്‌ജെന്‍ഡേര്‍സിന് പത്ത് കോടി
പട്ടികജാതി പദ്ധതികള്‍ക്കുള്ള ഫണ്ട് 2599 കോടിയില്‍ നിന്നും 2859 കോടിയായി ഉയര്‍ത്തും.
വികലാംഗ പെന്‍ഷന് 350 കോടി രൂപ
ജെന്‍ഡര്‍ ബജറ്റിന് 912 കോടി രൂപ
റോഡ് സുരക്ഷ 72 കോടി

കയര്‍ മേഖല
1000 കയര്‍ മില്ലുകള്‍ സ്ഥാപിക്കും, 600 രൂപ ദിവസ വേതനം ലഭ്യമാക്കും.
നാളികേരത്തിന്റെ മൂന്നിലൊന്നു കയറാക്കി മാറ്റാന്‍ പ്രത്യേക പദ്ധതി

കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസിക്ക് 1000 കോടി രൂപ സഹായം. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കും
പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ച് മാസത്തിനുള്ളില്‍
പുതിയ 2000 ബസുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here