ഷാഫി പറമ്പില്‍ എംഎല്‍എ അറസ്റ്റില്‍

ബംഗലൂരു :കര്‍ണ്ണാടക ഗവര്‍ണ്ണറുടെ നടപടിയില്‍ ബംഗലൂരുവിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഗവര്‍ണ്ണര്‍ അനുമതി കൊടുത്തതിന് പിന്നാലെ രാജ്ഭവന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയ്ക്കിടെയാണ് അറസ്റ്റ്.

ഷാഫിക്കൊപ്പം പ്രതിഷേധത്തില്‍ അണിചേര്‍ന്ന മറ്റു യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് വാഹനത്തിനുള്ളില്‍ വെച്ചുള്ള ദൃശ്യങ്ങള്‍ ഷാഫി തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. അതേ സമയം ഗവര്‍ണ്ണറുടെ നടപടിയില്‍ ബംഗലൂരുവിലുള്ള വിധാന്‍സൗധയുടെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ പുരോഗമിക്കുകയാണ്.

കോണ്‍ഗ്രസിന്റെ 78 എംഎല്‍എമാരില്‍ 76 പേരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എയെ ബിജെപി എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്ന് കോണ്‍ഗ്രസും ജെഡിഎസ്സും ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ ആനന്ദ് സിംഗാണ് ഇപ്രകാരം ബിജെപി പാളയത്തിലേക്ക് എത്തിച്ചേര്‍ന്നത്. തനിക്ക് മുന്നില്‍ വേറെ വഴികളില്ലെന്നും അല്ലാത്ത പക്ഷം ബിജെപി തന്നെ കേസില്‍ കുടുക്കുമെന്ന് ആനന്ദ് സിംഗ് തന്നോട് പറഞ്ഞതായി കോണ്‍ഗ്രസ് നേതാവ് ഡി കെ സുരേഷ് പറഞ്ഞു. സംഭവത്തില്‍ ജനതാദള്‍ എസ് നേതാവ് കുമാരസ്വാമിയും ബിജെപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സിദ്ധരാമയ്യ എന്നിവരും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നുണ്ട്.

Arrested in Bengaluru Protest against RSSWala Governor#SaveDemocracy

Shafi Parambilさんの投稿 2018年5月16日(水)

LEAVE A REPLY

Please enter your comment!
Please enter your name here