പൊലീസിനെ വെള്ളം കുടിപ്പിച്ച് നീല ഷര്‍ട്ടുകാരന്‍

കണ്ണൂര്‍ :നിരവധി പ്രമാദമായ കൊലപാതക കേസുകള്‍ നിഷ്പ്രയാസം തെളിയിച്ച കണ്ണൂരിലെ പൊലീസ് സേനയ്ക്ക് കഴിഞ്ഞ കുറെ ആഴ്ചകളായി തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് ഈ നീല ടി ഷര്‍ട്ടുകാരന്‍. വൃദ്ധരോട്
അടുപ്പം സ്ഥാപിച്ച് ആവരുടെ പണവും ആഭരണങ്ങളും തട്ടിയെടുത്ത് കടന്നു കളയലാണ് ഇയാളുടെ പ്രധാന പണി.

ഇതിനോടകം കണ്ണൂര്‍ ജില്ലയില്‍ വിവിധ ഇടങ്ങളിലായി ഏഴിടത്താണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി പരിസരങ്ങളാണ് ഇയാളുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. നീല ടി ഷര്‍ട്ട് ധരിച്ച് ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങുന്ന കാഴ്ച്ചയില്‍ മാന്യനായ ഈ ചെറുപ്പക്കാരന്‍ വയോജനങ്ങളെ സഹായിക്കാനെന്ന വ്യജേന ഇവരുടെ വിശ്വാസം പിടിച്ച് പറ്റുന്നു. ശേഷം ഇവരില്‍ നിന്നും പണവും സ്വര്‍ണ്ണാഭരണങ്ങളും അടിച്ച് മാറ്റി രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതി.

മുഖം വ്യക്തമായി മനസ്സിലാകുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിന്റെ പക്കലുണ്ടെങ്കിലും ഇയാളെ കണ്ടെത്താന്‍ മാത്രം പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍,പഴയങ്ങാടി, തളിപ്പറമ്പ് സ്‌റ്റേഷനുകളിലായി ഇതുവരെ ഏഴോളം കേസുകള്‍ ഈ യുവാവിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here