പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: എ ഡി ജി പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചു എന്ന് പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെയും കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം ബറ്റാലിയന്‍ എ ഡി ജി പി സുധേഷ്‌കുമാറിന്റെ മകളുടെ മര്‍ദനത്തില്‍ പരാതിപ്പെട്ട പൊലീസ് ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആരോപണമുണ്ട്.

വ്യാഴാഴ്ച രാവിലെ ഒദ്യോഗിക വാഹനത്തിലാണ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പെടെ എ ഡി ജി പിയുടെ മകള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടി നിരന്തരം അസഭ്യം പറയുന്നതിനെതിരെ ഡ്രൈവര്‍ എ ഡി ജി പി യോട് പരാതിപ്പെട്ടതിനു പിന്നാലെയായിരുന്നു മര്‍ദനം. കഴുത്തിന് പരിക്കേറ്റ ഡ്രൈവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ എ ഡി ജി പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ പ്രഭാത നടത്തത്തിനായി കൊണ്ടു പോയപ്പോള്‍ മകള്‍ ചീത്ത വിളിച്ചെന്നും എതിര്‍ത്തപ്പോള്‍ മൊബൈല്‍ ഫോണുകൊണ്ട് കഴുത്തിന് പിന്നില്‍ ഇടിച്ചെന്നുമാണ് പരാതി. ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here