സംശയിക്കുന്നവരുടെ ചിത്രം പുറത്തു വിട്ട് പൊലീസ്

ശ്രിനഗര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ എന്ന ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാത്ത് ബുഖാരിയെ വെടിവച്ചു കൊന്നെന്നു സംശയിക്കുന്ന മൂന്നു പേരുടെ ചിത്രം പൊലീസ് പുറത്തു വിട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന മൂന്ന് പേരുടെ ചിത്രമാണ് പൊലീസ് പുറത്തു വിട്ടത്. ഇതില്‍ ഒരാള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ബാക്കി രണ്ട് പേരും തുണി ഉപയോഗിച്ച് മുഖം മറച്ചിട്ടുണ്ട്.

പെരുന്നാളിന്റെ തലേന്ന് വൈകിട്ട് ഇഫ്താര്‍ വിരുന്നിന് പോകാനായി ഓഫീസില്‍ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. ശ്രീനഗര്‍ പ്രസ് കോളനിയിലെ ഓഫീസിനു പുറത്ത് നിറുത്തിയിട്ട വാഹനത്തിലേക്ക് കയറുന്നതിനിടെയാണ് ബുഖാരിക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here