ക്രിക്കറ്റ് ചരിത്രത്തിലെ വിചിത്രമായ സിക്‌സ്

ന്യൂസിലാന്റ് :ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ സിക്‌സ് കണ്ട് കളിക്കാരും കാണികളും ഒന്നടങ്കം അമ്പരന്നു. ബാറ്റ്‌സ്മാന്‍ അടിച്ച പന്ത് ബോളറുടെ തലയില്‍ കൊണ്ട്, അതിവേഗത്തില്‍ സിക്‌സ് ലൈനിലേക്ക് പറക്കുന്നത് കണ്ട് ഏവരുടെയും ചങ്കിടിച്ചു.

ലോക ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സിക്‌സ് പിറക്കുന്നത്. ന്യൂസിലാന്റില്‍ നടന്ന പ്രാദേശിക ക്ലബ് മത്സരത്തിനിടെയാണ് ഈ അത്ഭുതപ്പെടുത്തുന്ന സിക്‌സ് പിറന്നത്.

ന്യൂസിലന്റ് ദേശീയ ക്രിക്കറ്റ് താരവും ഇന്ത്യന്‍ വംശജനായ ജീത്ത് അശോക് റാവലാണ് വിചിത്രമായ ഈ സിക്‌സ് പറത്തിയ ബാറ്റ്‌സ്മാന്‍. സെന്റര്‍ബറിക്കെതിരായ മത്സരത്തില്‍ 10 ഫോറുകളും നാല് സിക്‌സുകളും അടിച്ച് കൂട്ടി 149 റണ്‍സ് നേടിയ ജീത്ത് റാവല്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.അന്‍ഡ്രൂ എല്ലിസ് എന്ന ബോളറുടെ തലയില്‍ തട്ടിയാണ് ഈ വിചിത്രമായ സിക്‌സ് പിറന്നത്. എല്ലിസ് എറിഞ്ഞ പന്തിനെ ബൗണ്ടറി ലൈന്‍ ലക്ഷ്യമാക്കി ജീത്ത് തൊടുത്തു വിട്ടു. ജീത്തിന്റെ ബാറ്റില്‍ നിന്നും പുറപ്പെട്ട പന്ത് നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലിസിന്റെ തലയില്‍ ചെന്നിടിക്കുകയും സിക്‌സ് ലൈനിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

തലയ്ക്ക് പ്രഹരമേറ്റ എല്ലിസിന്റെ അടുത്തേക്ക് ബാറ്റ്‌സ്മാന്‍ ചെല്ലുകയും ക്ഷമാപണം നടത്തുകയും ചെയ്തു. എല്ലിസിനെ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്കായി പവലിയനിലേക്ക് അയച്ചു.

കുറച്ച് സമയങ്ങള്‍ക്കകം മതിയായ പരിശോധനകള്‍ക്ക് ശേഷം എല്ലിസ് മത്സരത്തിലേക്ക് തിരിച്ച് വന്നു. എന്നാലും എല്ലിസിന്റെ തലയില്‍ കൊണ്ടതിന് ശേഷവും പന്ത് ബൗണ്ടറിയിലെത്തിയ സംഭവത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് കളിക്കാരും കാണികളും.

വീഡിയോ കാണാം :

LEAVE A REPLY

Please enter your comment!
Please enter your name here