കോട്ടയം മുന്‍ എസ്പി ഷാനുവിന്റെ അമ്മയുടെ ബന്ധു

കോട്ടയം: കെവിന്‍ കൊലപാതകത്തില്‍ കോട്ടയം മുന്‍ എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്‌ഐ ബിജു. ഷാനുവിന്റെ അമ്മ രഹ്നയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഷാനുവിന്റെ ബന്ധുവല്ല താനെന്ന് പ്രതികരിച്ച് മുഹമ്മദ് റഫീഖ് രംഗത്തെത്തി.

കൊല്ലത്ത് തനിക്കോ ഭാര്യക്കോ ബന്ധുക്കളില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കോട്ടയം മുന്‍ എസ് പി പറഞ്ഞു. കോട്ടയത്തെ വീട്ടില്‍ നിന്നും കെവിനെ കാണാതായ സംഭവത്തില്‍ കോട്ടയം എസ്പിയായിരുന്ന മുഹമ്മദ് റഫീഖ് മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിച്ചതായും ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് റഫീഖിനെതിരെ ആരോപണവുമായി എഎസ്‌ഐ രംഗത്തെത്തിയിരിക്കുന്നത്. കെവിന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്‌ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here