ഡാന്‍സിനിടെ നടിക്ക് പറ്റിയ ട്രാജഡി

മുംബൈ :ടൗവല്‍ അണിഞ്ഞ് ഹിന്ദി ഗാനത്തിന് നൃത്തം ചെയ്യവെ ഒരു സീരിയല്‍ നടിക്ക് നേരിടേണ്ടി വന്ന ട്രാജഡി സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ജനപ്രീയ ഹിന്ദി സീരിയിലായ ‘കുണ്ഡലി ഭാഗ്യ’ എന്ന സീരിയലില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധ ആര്യ എന്ന നടിക്കാണ് ഡാന്‍സ് കളിക്കുന്നതിനിടെ അപകടം സംഭവിച്ചത്.

തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ടൗവല്‍ അണിഞ്ഞ് ഡാന്‍സ് കളിക്കുന്നതിനിടെ കൂട്ടുകാരികളില്‍ ഒരാളുടെ കൈ നടിയുടെ കണ്ണില്‍ അബദ്ധത്തില്‍ കൊണ്ട് പരിക്കേല്‍ക്കുകയായിരുന്നു. 2000 ത്തില്‍ പുറത്തിറങ്ങിയ ഹര്‍ ദില്‍ ജോ പ്യാര്‍ കറേഗ എന്ന ഹിന്ദി ചിത്രത്തില്‍ റാണി മുഖര്‍ജിയും പ്രീതി സിന്റെയും തകര്‍ത്തഭിനയിച്ച ഗാനരംഗമാണ് ശ്രദ്ധയും കൂട്ടുകാരികളും സമൂഹ മാധ്യമത്തില്‍ തന്റെ ആരാധകര്‍ക്കായി പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ ഒടുക്കം നടിയെ കാത്തിരുന്നത് ഈ ട്രാജഡിയായിരുന്നു. ഡാന്‍സ് അവേശ പൂര്‍വം കത്തിക്കയറുന്നതിന് ഇടയിലായിരുന്നു അബദ്ധത്തില്‍ സുഹൃത്തിന്റെ കൈ നടിയുടെ കണ്ണില്‍ കൊള്ളുന്നത്. എന്നാല്‍ നടിയുടെ പരിക്ക് ഗുരുതരമായിരുന്നില്ല. നടി തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ തന്റെ ആരാധകര്‍ക്കായി പങ്കു വെച്ചത്.

https://www.instagram.com/p/BgiHn3eBAjE/

P

LEAVE A REPLY

Please enter your comment!
Please enter your name here