ബംഗ്ലാദേശികളുടെ റിക്രൂട്ട്‌മെന്റിന് നിരോധനം

മനാമ : ജോലിക്കായി ബംഗ്ലാദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈറ്റ് വീണ്ടും നിരോധനമേര്‍പ്പെടുത്തി. ഇന്റീരിയര്‍ മന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറായാണ് നിരോധനം പ്രഖ്യാപിച്ചത്.

ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ റിക്രൂട്ട്‌മെന്റില്‍ നിരന്തരം കൃത്രിമങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലും ഇവരുള്‍പ്പെടുന്ന നിയമവിരുദ്ധ പ്രവൃത്തികള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് നടപടി.

ഇടക്കാലത്ത് ബംഗ്ലാദേശികള്‍ക്കുള്ള നിരോധനം നീക്കിയതിനെ തുടര്‍ന്ന് നിരവധി പേര്‍ കുവൈറ്റിലെത്തിയിരുന്നു. എന്നാല്‍ പഴയ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഭരണകൂടം വീണ്ടും നിരോധനമേര്‍പ്പെടുത്തിയത്.

1976 ലാണ് ബംഗ്ലാദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ആരംഭിച്ചത്. എന്നാല്‍ 2007 ല്‍ ഇത് നിര്‍ത്തി. 4,80,000 ജോലിക്കാരാണ് അതുവരെ റിക്രൂട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2014 ല്‍ കുവൈറ്റ് പ്രസ്തുത നിരോധനം എടുത്തുകളയുകയും ബംഗ്ലാദേശികളെ പ്രവേശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ 2016 ല്‍ സുരക്ഷാ കാരണങ്ങളാല്‍ പുരുഷ വീട്ടുജോലിക്കാര്‍ രാജ്യത്തെത്തുന്നതിന് നിരോധനമേര്‍പ്പെടുത്തി. 2016 ലെ കണക്കനുസരിച്ച് രണ്ട് ലക്ഷം ബംഗ്ലാദേശികള്‍ കുവൈറ്റിലുണ്ട്.

നിലവിലുള്ളവരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചും കര്‍ശന വ്യവസ്ഥകളുണ്ട്. ബംഗ്ലാദേശി പൗരനെ ജോലിക്കെടുക്കുന്നവര്‍ക്ക് കുവൈറ്റില്‍ നിര്‍ബന്ധമായും സ്വന്തമായി വീടുണ്ടായിരിക്കണം.

ബംഗ്ലാദേശ് സ്വദേശിയായ ഒരാളെ മാത്രമേ ജോലിക്കെടുക്കാന്‍ പാടൂള്ളൂവെന്നുമാണ് വ്യവസ്ഥ. കുവൈറ്റിലുള്ള വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here