മൂവായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈറ്റ് സിറ്റി : സ്വദേശിവത്കരണം ശക്തമാക്കാന്‍ കുവൈറ്റ് തീരുമാനിച്ചതോടെ അടുത്തമാസം 3140 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. നിരവധി മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജോലി നഷ്ടമാകുന്നത്. കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്റേതാണ് നടപടി.

വിദ്യാഭ്യാസ ആരോഗ്യമന്ത്രാലയങ്ങളിലാണ് സ്വദേശിവത്കരണം ശക്തമാക്കുന്നത്. നിലവില്‍ 78317 വിദേശികള്‍ ഈ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുകയാണ് നടപടിയുടെ ലക്ഷ്യം.

സര്‍ക്കാര്‍ ജോലിക്കായി10,000 സ്വദേശി യുവാക്കള്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. എന്നാല്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളിലെ 76 ശതമാനം ജീവനക്കാരും വിദേശികളാണ്.

ആരോഗ്യ മന്ത്രാലയത്തില്‍ 33,303 പ്രവാസികളും വിദ്യാഭ്യാസ വകുപ്പില്‍ 26,433 പ്രവാസികളും ജോലി ചെയ്യുന്നുണ്ട്. ഇത്രയും ആളുകള്‍ക്ക് പകരം ജോലി നല്‍കാന്‍ വിദ്യാഭ്യാസ യോഗ്യരായ സ്വദേശികളെ ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

അതിനാല്‍ ഈ വകുപ്പുകളിലെ സ്വദേശി വത്കരണം ഫലവത്താകുമോയെന്ന ചോദ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. അതേസമയം ജൂലൈ മുതല്‍ 30 വയസ്സില്‍ താഴെയുള്ള പ്രവാസികള്‍ക്ക് കുവൈറ്റില്‍ ജോലി നല്‍കില്ലെന്ന് ഭരണകൂടം തീരുമാനിച്ചതായും വിവരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here